ഓറഞ്ച് ക്യാപ് തലയില്‍ നിന്നൂരാതെ നിക്കോളാസ് പുരാന്‍, രണ്ടാമത് അപ്രതീക്ഷിത താരം; സഞ്ജു പതിനൊന്നാമത്

Published : Apr 07, 2025, 08:52 AM ISTUpdated : Apr 07, 2025, 09:01 AM IST
ഓറഞ്ച് ക്യാപ് തലയില്‍ നിന്നൂരാതെ നിക്കോളാസ് പുരാന്‍, രണ്ടാമത് അപ്രതീക്ഷിത താരം; സഞ്ജു പതിനൊന്നാമത്

Synopsis

റണ്‍വേട്ടയിലെ രണ്ടാം സ്ഥാനത്ത് അപ്രതീക്ഷിത താരമാണെന്നാണ് പ്രത്യേകത. നാലു കളികളില്‍ 47.75 ശരാശരിയിലും 150.39 പ്രഹരശേഷിയിലും 191 റണ്‍സടിച്ച ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനാണ് റൺവേട്ടയില്‍ രണ്ടാമത്.

മുംബൈ: ഐപിഎല്ലില്‍ നാലാം റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയാകാനിരിക്കെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് തലയില്‍ നിന്നൂരാതെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നിക്കോളാസ് പുരാന്‍. നാലു കളികളില്‍ 50.25 ശരാശരിയിലും 218.48 പ്രഹരശേഷിയിലും 201 റണ്‍സടിച്ചാണ് പുരാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 18 ഫോറും 16 സിക്സും പുരാന്‍ പറത്തി.

റണ്‍വേട്ടയിലെ രണ്ടാം സ്ഥാനത്ത് അപ്രതീക്ഷിത താരമാണെന്നാണ് പ്രത്യേകത. നാലു കളികളില്‍ 47.75 ശരാശരിയിലും 150.39 പ്രഹരശേഷിയിലും 191 റണ്‍സടിച്ച ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനാണ് റൺവേട്ടയില്‍ രണ്ടാമത്. നാലു കളികളില്‍ 184 റണ്‍സുമായി മിച്ചല്‍ മാര്‍ഷ് മൂന്നാമതുള്ളപ്പോള്‍ 171 റണ്‍സുമായി നാലാം സ്ഥാത്തുള്ളപ്പോള്‍ ജോസ് ബട്‌ലര്‍ 166 റണ്‍സുമായി അഞ്ചാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം തിളിങ്ങിയിരുന്നെങ്കില്‍ ഒന്നാമതെത്താമായിരുന്ന ജോസ് ബട്‌ലര്‍ പൂജ്യനായി പുറത്തായതാണ് തിരിച്ചടിയായത്.

വാംഖഡെയില്‍ മുംബൈ ഇന്ത്യൻസിന് ഇന്ന് ജീവന്‍മരണ പോരാട്ടം, എതിരാളികൾ ആര്‍സിബി; ബുമ്രയും രോഹിത്തും തിരിച്ചെത്തും

ശ്രേയസ് അയ്യര്‍((159), ഹെന്‍റിച്ച് ക്ലാസന്‍(152). ട്രാവിസ് ഹെഡ് (148), ശുഭ്മാന്‍ ഗില്‍(146), അനികേത് വര്‍മ(141) എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളില്‍. മലയാളി താരം സഞ്ജു സാംസണ്‍ നാലു കളികളില്‍ 137 റണ്‍സുമായി പതിനൊന്നാം സ്ഥാനത്തുണ്ട്. സീസണില്‍ കളിച്ച ആദ്യ കളിയില്‍ സെഞ്ചുറി അടിച്ചെങ്കിലും അഞ്ച് കളികളില്‍ 127 റണ്‍സുമായി പതിനാലാം സ്ഥാനത്താണ്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 31 റണ്‍സടിച്ചാല്‍ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാര്‍ യാദവിന് നിക്കോളാസ് പുരാനെ പിന്തള്ളി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്. സീസണിന്‍റെ തുടക്കത്തില്‍ റണ്‍വേട്ടയില്‍ മുന്നിലായിരുന്ന വിരാട് കോലി ആദ്യപതിനഞ്ചില്‍ പോലും ഇപ്പോഴില്ല. ഇന്ത്യൻ നായകൻ രോഹിത് ശര്‍മയാകട്ടെ മൂന്ന് കളികളില്‍ ഇതുവരെ നേടിയത് 21 റണ്‍സ് മാത്രമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര