ഐപിഎല്ലില്‍ തിളങ്ങിയില്ലെങ്കില്‍ ധോണിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവില്ലെന്ന് ഓസീസ് മുന്‍ താരം

By Web TeamFirst Published Jul 24, 2020, 11:08 PM IST
Highlights

നിലവിലെ സാഹചര്യത്തില്‍ ധോണിയുക്ക് മുന്നില്‍ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. ലോകകപ്പിനുശേഷം എടുത്ത ഇടവേള ധോണിക്ക് ഗുണകരമായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

ചെന്നൈ: ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് ദുഷ്കരമാകുമെന്ന് ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സ്. നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും പരീക്ഷിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങാനായാല്‍ ധോണിയുടെ തിരിച്ചുവരവ് സാധ്യത തള്ളിക്കളയാനാവില്ല. ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ പിന്നെ ധോണിക്ക് മുന്നില്‍ എന്നെന്നേക്കുമായി ഇന്ത്യന്‍ ടീമിന്റെ വാതിലുകളടയുമെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ധോണിയുക്ക് മുന്നില്‍ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. ലോകകപ്പിനുശേഷം എടുത്ത ഇടവേള ധോണിക്ക് ഗുണകരമായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ പ്രായമാകുന്തോറും നീണ്ട ഇടവേളക്കുശേഷമുള്ള തിരിച്ചുവവ്  ബുദ്ധിമുട്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഡീന്‍ ജോണ്‍സ് വ്യക്തമാക്കി.

ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ധോണി. മഹാനായ താരം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കരിയര്‍ അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ കെ എല്‍ രാഹുലിനെയും ഋഷഭ് പന്തിനെയുമാണ് പിന്തുണക്കുന്നത്. പക്ഷെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫിനിഷര്‍ ഇല്ല എന്നതാണ്. ധോണി ഇല്ലെങ്കില്‍ പിന്നെ ആരാണ് ഇന്ത്യയുടെ ഫിനിഷര്‍. ഹര്‍ദ്ദിക് പാണ്ഡ്യയെ ആ രീതിയില്‍ കണക്കാക്കാമെന്നും ഡീന്‍ ജോണ്‍സ് വ്യക്തമാക്കി.

2019ലെ ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി സെപ്റ്റംബറില്‍ യുഎഇയില്‍ തുടങ്ങുന്ന ഐപിഎല്ലില്‍ ചെന്നൈയെ നയിക്കാനെത്തും.

click me!