
മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ (Delhi Capitals) പഞ്ചാബ് കിംഗ്‌സിന് (Punjab Kings) 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് മിച്ചല്‍ മാര്‍ഷിന്റെ (48 പന്തില്‍ 63) ഇന്നിംഗ്‌സാണ് തുണയായത്. സര്‍ഫറാസ് ഖാന്‍ (16 പന്തില്‍ 32) നിര്‍ണായക സംഭാവന നല്‍കി. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലിയാം ലിവിംഗ്‌സ്റ്റാണ് ഡര്‍ഹിയെ തകര്‍ത്തത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ഇറങ്ങിയത്. ശ്രീകര്‍ ഭരതിന് പകരം സര്‍ഫറാസ് ഖാന്‍ ടീമിലെത്തി. ചേതന്‍ സക്കറിയയും പുറത്തായി. ഖലീല്‍ അഹമ്മദാണ് പകരക്കാരന്‍. പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഡേവിഡ് വാര്‍ണര്‍ (0), റിഷഭ് പന്ത് (7), റോവ്മാന്‍ പവല്‍ (2) എന്നീ ഹിറ്റര്‍മാരെയാണ് ലിവിംഗ്സ്റ്റണ്‍ മടക്കിയത്. മത്സരത്തില്‍ ആദ്യ പന്തില്‍ വാര്‍ണര്‍ ദീപക് ചാഹറിന് ക്യാച്ച് നല്‍കി മടങ്ങി. മാര്‍ഷിന്റെ ഇന്നിംഗ്‌സാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റിയത്. വാര്‍ണര്‍ക്കൊപ്പം ഓപ്പണറായെത്തിയ സര്‍ഫറാസും മാര്‍ഷിന്റെ കൂട്ടിനെത്തി. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സര്‍ഫറാസിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ പുറത്തായി. പിന്നീട് വന്നവരില്‍ ലളിത് യാദവ് (24), റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ () എന്നിവര്‍ക്ക് തിളങ്ങാനായില്ല. അക്‌സര്‍ പട്ടേല്‍ (17), കുല്‍ദീപ് യാദവ് (3) പുറത്താവാതെ നിന്നു. ലിവിംഗ്സ്റ്റണ്‍ പുറമെ അര്‍ഷ്ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ഇരു ടീമുകള്‍ക്കും ഇന്ന് നിര്‍ണായകമാണ്. തോല്‍ക്കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിക്കും. 12 മത്സരങ്ങളില്‍ 12 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. ഡല്‍ഹി അഞ്ചാമതും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. ജയിക്കുന്നവര്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്ന് നാലാമതെത്താം.
ഡല്‍ഹി കാപിറ്റല്‍സ്: സര്‍ഫറാസ് ഖാന്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോര്‍ജെ.
പഞ്ചാബ് കിംഗ്‌സ് : ജോണി ബെയര്‍സ്‌റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, ലിയാം ലിവിംഗ്സ്റ്റണ്‍, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, റിഷി ധവാന്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!