IPL Retention : രാഹുലിന് പകരം നായകനായി ആരെത്തും, സൂചന നല്‍കി കുംബ്ലെ

By Web TeamFirst Published Dec 1, 2021, 6:13 PM IST
Highlights

വമ്പന്‍ അഴിച്ചുപണിയിലൂടെ പഞ്ചാബ് മുഖം മിനുക്കിയെത്തുമ്പോള്‍ അഗര്‍വാള്‍ നായകനാകാനും സാധ്യത. ഐപിഎല്ലിലെ 100 മത്സരങ്ങളിൽ 135.47 സ്ട്രൈക്ക് റേറ്റിൽ 2131 റൺസ് അഗര്‍വാള്‍ നേടിയിട്ടുണ്ട്. 2020ല്‍ 420 റണ്‍സും കഴിഞ്ഞ സീസണില്‍ 441 രണ്‍സും മായങ്ക് പഞ്ചാബിനായി നേടി.

ചണ്ഡീഗഡ്: ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(Mayank Agarwal ) അടുത്ത ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്സ്(Punjab Kings)നായകനാകുമെന്ന് സൂചിപ്പിച്ച് കോച്ച് അനിൽ കുംബ്ലെ(Anil Kumble). കഴിഞ്ഞ രണ്ട് സീസണുകളില്‍ നായകനായിരുന്ന കെ എൽ രാഹുല്‍(KL Rajul) ലക്നോ ടീമുമായി ചര്‍ച്ചകള്‍ സജീവമാക്കിയതോടെയാണ് മായങ്ക് അഗര്‍വാളിനെ കൈവിടരുതെന്ന ആലോചന പഞ്ചാബ് ക്യാംപില്‍ ശക്തമായത്.

വമ്പന്‍ അഴിച്ചുപണിയിലൂടെ പഞ്ചാബ് മുഖം മിനുക്കിയെത്തുമ്പോള്‍ അഗര്‍വാള്‍ നായകനാകാനും സാധ്യത. ഐപിഎല്ലിലെ 100 മത്സരങ്ങളിൽ 135.47 സ്ട്രൈക്ക് റേറ്റിൽ 2131 റൺസ് അഗര്‍വാള്‍ നേടിയിട്ടുണ്ട്. 2020ല്‍ 420 റണ്‍സും കഴിഞ്ഞ സീസണില്‍ 441 രണ്‍സും മായങ്ക് പഞ്ചാബിനായി നേടി.

രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബിന് താല്‍പര്യമുണ്ടായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു. തീര്‍ച്ചയായും രാഹുലിനെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ രണ്ട് വര്‍ഷം മുമ്പ് ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തത്. പക്ഷെ അദ്ദേഹത്തിന് ലേലത്തില്‍ പോകണമെന്നായിരുന്നു ആഗ്രഹം. ആദ്ദേഹത്തിന്‍റെ തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കളിക്കാരന്‍റെ തീരുമാനമാണ് അന്തിമമെന്നും കുംബ്ലെ പറഞ്ഞു.

Also Read: ലക്നോവിലേക്ക് പോകാന്‍ നേരത്തെ പദ്ധതിയിട്ടു, രാഹുലിനും റാഷിദിനും വിലക്കിന് സാധ്യത

കഴിഞ്ഞ നാലു സീസണിലും പഞ്ചാബിന്‍റെ ടോപ് സ്കോററായിരുന്നു രാഹുല്‍. കഴിഞ്ഞ നാലു സീസണില്‍ 659, 593, 670, 626  എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ സ്കോര്‍. 2020ലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും രാഹുലിനായിരുന്നു. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാന്‍ രണ്ട് സീസണിലും രാഹുലിനായില്ല. 2014ലാണ് പഞ്ചാബ് അവസാനം പ്ലേ ഓഫ് കളിച്ചത്.

click me!