കൊവിഡില്‍ കുടുങ്ങിയ ഐപിഎല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്ത്; മുന്നറിയിപ്പുമായി ലാംഗർ

By Web TeamFirst Published Mar 27, 2020, 5:48 PM IST
Highlights

ഐപിഎല്‍  അടക്കമുള്ള ടി20 ടൂർണമെന്‍റുകളും കൊവിഡിന്‍റെ താണ്ഡവത്തില്‍ കുടുങ്ങി. ക്രിക്കറ്റില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗർ.

മുംബൈ: കൊവിഡ് 19 മഹാമാരി ക്രിക്കറ്റില്‍ വലിയ ഉലച്ചിലാണ് സൃഷ്ടിച്ചത്. ടി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ പടർന്ന കൊവിഡ് എല്ലാ പരമ്പരകളെയും ബാധിച്ചു. ഐപിഎല്‍ അടക്കമുള്ള ടി20 ടൂർണമെന്‍റുകളും കൊവിഡിന്‍റെ താണ്ഡവത്തില്‍ കുടുങ്ങി. ക്രിക്കറ്റില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗർ.

'തങ്ങളുടെ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനാകും എന്നാണ് കരുതിയിരുന്നത്. ടി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ പരിശീലനത്തിനും തയ്യാറെടുപ്പിനും ഇതിനേക്കാള്‍ മികച്ച മറ്റൊരു ടൂർണമെന്‍റുണ്ടായിരുന്നില്ല. എന്നാല്‍ ആരോഗ്യം താരങ്ങള്‍ക്ക് മാത്രമല്ല, ഓസ്ട്രേലിയക്കും ഇന്ത്യക്കും ലോകത്തിനും വിലപ്പെട്ടതാണ്' എന്നും ലാഗർ പറഞ്ഞു. 

Read more: ഹാർദിക് പാണ്ഡ്യ പ്രതിഭാശാലി, മികച്ച ഓള്‍റൌണ്ടർ മറ്റൊരു താരം: ബ്രാഡ് ഹോഗ്

ഐപിഎല്‍ പതിമൂന്നാം സീസണ്‍ മാർച്ച് 29ന് ആരംഭിക്കാനായിരുന്നു ബിസിസിഐ നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കെവിഡ് 19 വ്യാപനം മൂലം മത്സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റുകയായിരുന്നു. ഈ തിയതി നീണ്ടുപോകുമെന്നാണ് നിലവിലെ സൂചനകള്‍. പാറ്റ് കമ്മിന്‍സ് ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങി 17 ഓസീസ് താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കേണ്ടിയിരുന്നവരാണ്. 

ടി20 ലോകകപ്പും ഭീഷണിയില്‍

ഓസ്ട്രേലിയയില്‍ ഒക്ടോബർ 18 മുതല്‍ നവംബർ 15 വരെ ഏഴ് വേദികളിലായാണ് ടി20 ലോകകപ്പ് നടക്കേണ്ടത്. കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ ആറ് മാസം വേണ്ടിവരുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ലോകകപ്പിന്‍ ഭാവി ചർച്ച ചെയ്യാനിരിക്കുകയാണ് ഐസിസി. 

Read more: ഐപിഎല്‍ ഇക്കുറി നടക്കുമോ; മറുപടിയുമായി സൌരവ് ഗാംഗുലി

 

click me!