ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121 റൺസ് നേടാനെ സാധിച്ചുള്ളൂ. 59 റൺസിനാണ് മുംബൈയുടെ വിജയം.

11:22 PM (IST) May 21
4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങിയ മിച്ചൽ സാന്റ്നര്‍ 3 വിക്കറ്റുകൾ വീഴ്ത്തി.
09:33 PM (IST) May 21
തുടക്കത്തിലെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യന്‍സ് പ്രതിരോധത്തിലായിരുന്നു, വാംഖഡെ പിച്ചാണെങ്കില്‍ അത്ര വിചിത്ര രൂപവും കാട്ടി
09:01 PM (IST) May 21
മുംബൈയ്ക്ക് എതിരെ നിര്‍ണായക ടോസ് നേടിയ ഡൽഹി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
07:23 PM (IST) May 21
മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍ അതിശക്തം, പ്രധാന താരങ്ങളെല്ലാം കളിക്കുന്നു
07:23 PM (IST) May 21
മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത് ഫാഫ് ഡുപ്ലസിസ്
07:22 PM (IST) May 21
ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനിലില്ല, പകരം ഇംപാക്ട് സബ് പട്ടികയില്‍
07:21 PM (IST) May 21
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നായകൻ അക്സര്‍ പട്ടേൽ ഇന്ന് മുംബൈയ്ക്ക് എതിരെ കളിക്കുന്നില്ല.