Latest Videos

ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയർലൻഡ്

By Web TeamFirst Published Jul 13, 2021, 11:49 PM IST
Highlights

അയർലൻഡ് ഉയർത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണർ ജാനെമാൻ മലനും(84), റാസി വാൻഡർ ദസ്സനും(49) മാത്രമെ ബാറ്റിം​ഗിൽ തിളങ്ങിയുള്ളു.

ഡബ്ലിൻ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 43 റൺസിന് അട്ടിമറിച്ച് അയർലൻഡ്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം ഏകദിനത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ അയർലൻഡ് 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ക്യാപ്റ്റൻ ആൻഡി ബാൽബറിന്റെ സെഞ്ചുറി കരുത്തിൽ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച നടക്കും. സ്കോർ അയർലൻഡ് 50 ഓവറിൽ 290-5, ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ 247ന് ഓൾ ഔട്ട്.

അയർലൻഡ് ഉയർത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണർ ജാനെമാൻ മലനും(84), റാസി വാൻഡർ ദസ്സനും(49) മാത്രമെ ബാറ്റിം​ഗിൽ തിളങ്ങിയുള്ളു. എയ്ഡൻ മാർക്രം(5), ക്യാപ്റ്റൻ ടെംബാ ബാവുമ(10), വിക്കറ്റ് കീപ്പർ കെയ്ൽ വെറൈനെ(13), ഡേവിഡ് മില്ലർ(24), ഫെലുക്കുവായോ(2) എന്നിവരെല്ലാം നിരാശപ്പെടുത്തി. അയർലൻഡിനായി മാർക്ക് അഡയറും, ജോഷ്വാ ലിറ്റിലും ആൻഡി മക്ബ്രെയ്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനായി ക്യാപ്റ്റൻ ആൻഡി ബാൽബിറിൻ സെഞ്ചുറി(117 പന്തിൽ 102) സെഞ്ചുറി നേടിയപ്പോൾ ഹാരി ടെക്ടർ(79), ഡോക്റെൽ(23 പന്തിൽ 45), ആൻഡി മക്ബ്രൈൻ(30),  പോൾ സ്റ്റെർ‌ലിം​ഗ്(27) എന്നിവർ ബാറ്റിം​ഗിൽ തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി ഫെലുക്കുവായോ രണ്ട് വിക്കറ്റെടുത്തു. രമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ രണ്ടാം മത്സരത്തിലെ ജയത്തോടെ പരമ്പര കൈവിടില്ലെന്ന് അയർലൻഡ് ഉറപ്പിച്ചു.


അയർലൻഡിന്റെ അട്ടിമറി ചരിത്രം

2007ലെ ഏകദിന ലോകകപ്പിൽ കരുത്തരായ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ സൂപ്പർ 8ലേക്ക് മുന്നേറി അയർലൻഡ് വരവറിയിച്ചിരുന്നു. അന്ന് മഴമൂലം ഓവറുകൾ വെട്ടിക്കുറച്ച മത്സരത്തിൽ പാക്കിസ്ഥാനെ അയർലൻഡ് അട്ടിമറിച്ചു.

2011ലെ ഏകദിന ലോകപ്പിൽ കരുത്തരായ ഇം​ഗ്ലണ്ടാണ് ഐറിഷ് വീര്യത്തി്ന മുന്നിൽ മുട്ടുമടക്കിയ മറ്റൊരു ടീം. 2015ലെ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ചും അയർലൻഡ് കരുത്തുകാട്ടി. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിനെതിരായ ടി20 മത്സരത്തിലും അയർലൻഡ് ജയിച്ചിരുന്നു.

 

 

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!