ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍റെ പേരുമായി ഇര്‍ഫാന്‍ പത്താന്‍

By Web TeamFirst Published Aug 4, 2020, 3:02 PM IST
Highlights

ഒത്തുകളി കേസില്‍ ഇന്ത്യന്‍ ടീം നിലംപൊത്തിയ കാലത്താണ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീം നായകസ്ഥാനം ഏറ്റെടുത്തത്

ബറോഡ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ തലവര മാറ്റിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി എന്ന കാര്യത്തില്‍ ക്രിക്കറ്റ് പിന്തുടരുന്ന ആര്‍ക്കും സംശയമുണ്ടാവില്ല. സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പത്താന്‍, എം എസ് ധോണി തുടങ്ങിയ പ്രതിഭാശാലികളെല്ലാം ദാദയ്‌ക്ക് കീഴില്‍ വളര്‍ന്ന താരങ്ങളാണ്. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച നായകനാണ് ഗാംഗുലി എന്ന് പറയുന്നു സഹതാരമായിരുന്ന ഇര്‍ഫാന്‍ പത്താന്‍.

കൃത്യമായ താരങ്ങളെ പിന്തുണയ്‌ക്കുന്നതാണ് ക്യാപ്റ്റന്‍സിയില്‍ ഗാംഗുലിയുടെ മിടുക്ക്. യുവ്‌രാജ് സിംഗ് കരിയറിന്‍റെ തുടക്കത്തില്‍ ഫോമിലെത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഗാംഗുലി അദേഹത്തെ പിന്തുണച്ചു. യുവി ഇന്ത്യന്‍ ടീമിലെ ചാമ്പ്യന്‍ താരമായി മാറിയത് ദാദയുടെ തീരുമാനം ശരിവച്ചു എന്നും പത്താന്‍ പറഞ്ഞു. 

ഒത്തുകളി കേസില്‍ അപമാനിതരായി ഇന്ത്യന്‍ ടീം നിലംപൊത്തിയ കാലത്താണ് സൗരവ് ഗാംഗുലി നായകസ്ഥാനം ഏറ്റെടുത്തത്. യുവ്‌‌രാജിനെ മാത്രമല്ല, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍ തുടങ്ങിയ യുവതാരങ്ങളെയും ദാദ പിന്തുണച്ചു. വിവാദങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെ ആരാധകര്‍ വെറുത്തിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ആരാധകരെ വീണ്ടും വിശ്വാസത്തിലെടുക്കാനായതിന്‍റെ ക്രഡിറ്റ് ഗാംഗുലിക്കുള്ളതാണ് എന്നും പത്താന്‍ പറഞ്ഞു. 

സൗരവ് ഗാംഗുലിക്ക് കീഴില്‍ മികച്ച ഓള്‍റൗണ്ടറായി കരിയര്‍ തുടങ്ങിയ താരമാണ് ഇര്‍ഫാന്‍ പത്താന്‍. ഇതിഹാസ താരം കപില്‍ ദേവിന് ശേഷമുള്ള ഏറ്റവും മികച്ച ഇന്ത്യന്‍ ഓള്‍റൗണ്ടറാകും പത്താന്‍ എന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ 2003ല്‍ ടെസ്റ്റിലും തൊട്ടടുത്ത വര്‍ഷം ഏകദിനത്തിലും അരങ്ങേറിയ പത്താന് അധികകാലം ശോഭിക്കാനായില്ല.  

സ്റ്റംപ് പറപറന്നു, ബാറ്റ്സ്‌മാന്‍ കറങ്ങിവീണു; കാണാം ഒന്നൊന്നര യോര്‍ക്കര്‍

സച്ചിനുള്‍പ്പെടുന്ന തലമുറയെ വിറപ്പിച്ച ഇതിഹാസത്തിനെതിരെ ബാറ്റേന്താന്‍ ആഗ്രഹം; പേരുമായി ഹിറ്റ്‌മാന്‍

click me!