സച്ചിനുള്‍പ്പെടുന്ന തലമുറയെ വിറപ്പിച്ച ഇതിഹാസത്തെ നേരിടണം; ആഗ്രഹവുമായി ഹിറ്റ്‌മാന്‍

Published : Aug 04, 2020, 01:33 PM ISTUpdated : Aug 04, 2020, 03:16 PM IST
സച്ചിനുള്‍പ്പെടുന്ന തലമുറയെ വിറപ്പിച്ച ഇതിഹാസത്തെ നേരിടണം; ആഗ്രഹവുമായി ഹിറ്റ്‌മാന്‍

Synopsis

സൗഹൃദ ദിനത്തില്‍ ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കാനെത്തിയ രോഹിത് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. മുന്‍ താരങ്ങളില്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളര്‍ ആര് എന്നതായിരുന്നു ഒരു ചോദ്യം.

മുംബൈ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ. സൗഹൃദ ദിനത്തില്‍ ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കാനെത്തിയ രോഹിത് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. മുന്‍ താരങ്ങളില്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളര്‍ ആര് എന്നതായിരുന്നു ഒരു ചോദ്യം. ഓസ്‌ട്രേലിയന്‍ ഇതിഹാസത്തിന്‍റെ പേരായിരുന്നു രോഹിത്തിന്‍റെ മറുപടി. 

ഓസീസ് പേസ് ജീനിയസ് ഗ്ലെന്‍ മഗ്രാത്തിനെ നേരിടാന്‍ ഇഷ്‌ടപ്പെടുന്നു എന്നാണ് ഹിറ്റ്‌മാന്‍ വ്യക്തമാക്കിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പടുന്ന താരമാണ് മഗ്രാ. കരിയറില്‍ 124 ടെസ്റ്റില്‍ നിന്ന് 563 വിക്കറ്റും 250 ഏകദിന മത്സരങ്ങളില്‍ 381 വിക്കറ്റും മഗ്രാത്തിന് സ്വന്തമായുണ്ട്. ഒന്നര പതിറ്റാണ്ടോളം കാലം ഓസീസ് ജഴ്‌സിയണിഞ്ഞ മഗ്രാ മൂന്ന് ലോകകപ്പ് നേടിയ വിഖ്യാത ടീമിലുണ്ടായിരുന്നു. 

അതേസമയം, യുഎഇയില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങാനിരിക്കുന്ന ഐപിഎല്‍ പതിമൂന്നാം എഡിഷനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സിന്‍റെ നായകനാണ് രോഹിത്. ഐപിഎല്ലില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത്തും സംഘവും ഇറങ്ങുന്നത്. നാല് കിരീടങ്ങളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കപ്പുയര്‍ത്തിയ ടീം കൂടിയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണില്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ച് മുംബൈ കിരീടം ചൂടി.  

വനിതകളുടെ സമ്പൂര്‍ണ ഐപിഎല്‍ സാധ്യമായേക്കും; പ്രതീക്ഷ പ്രകടിപ്പിച്ച് ശാന്ത രംഗസ്വാമി

ഓസ്‌ട്രേലിയ- വിന്‍ഡീസ് ടി20 പരമ്പര മാറ്റിവച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിഷ്ണുവിന്‍റെ സെഞ്ചുറിക്ക് പിന്നാലെ, അപരാജിതിന് അഞ്ച് വിക്കറ്റ്; ത്രിപുരയെ 145 റണ്‍സിന് തകര്‍ത്ത് കേരളം
സെഞ്ചുറിയോടെ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് കോലി; രോഹിത്തിന്റെ സെഞ്ചുറി കരുത്തില്‍ മുംബൈയും