ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 32 റൺസിന് റണ്ണൗട്ടായെങ്കിലും, കെ എൽ രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയാണ്.
ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഗാലെ, രാജ്യന്തര സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 101 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (32), ദേവ്ദത്ത് പടിക്കല്‍ (35) എന്നിവരാണ് ക്രീസില്‍. 32 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. റണ്ണൗട്ടാവുകയായിരുന്നു ജയ്‌സ്വാള്‍. നേരത്തെ, മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.
ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ജയ്‌സ്വാള്‍ - രാഹുല്‍ സഖ്യത്തിന് 47 റണ്‍സ് ചേര്‍ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജയ്‌സ്വാള്‍ റണ്ണൗട്ടായി. വിക്കറ്റിനിടെയുള്ള ഓട്ടത്തിനിടെ ലങ്കന്‍ താരവുമായി കൂട്ടിയിടിച്ച് ജയ്‌സ്വാള്‍ വീണ് പോവുകയായിരുന്നു. തുടര്‍ന്ന് ജയ്‌സ്വാളിന് റണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ജയ്‌സ്വാളിന് മടങ്ങേണ്ടി വന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് - രാഹുല്‍ സഖ്യം ഇതുവരെ 54 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
ഇന്ത്യ: യശസ്വി ജൈസ്വാള്‍, കെ.എല്‍. രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, മാനവ് സുത്താര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ശ്രീലങ്ക: ലഹിരു ഉഡാര, നിഷാന്‍ ഫെര്‍ണാണ്ടോ, ദിനേഷ് ചണ്ഡിമാല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശര നുവാന്‍ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.

