വിരമിക്കലിന്‍റെ സൂചനയോ; ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് അജിങ്ക്യ രഹാനെ

Published : Jul 30, 2023, 03:32 PM ISTUpdated : Jul 30, 2023, 03:52 PM IST
വിരമിക്കലിന്‍റെ സൂചനയോ; ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് അജിങ്ക്യ രഹാനെ

Synopsis

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ ലെസ്റ്റര്‍ഷെയറിനായി കളിക്കാനായിരുന്നു അജിങ്ക്യ രഹാനെയുടെ ആദ്യ പദ്ധതി

ലെസ്റ്റര്‍ഷെയര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഭാവി ചോദ്യചിഹ്നമായിരിക്കുന്ന മധ്യനിര ബാറ്റര്‍ അജിങ്ക്യ രഹാനെ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു. കൗണ്ടി ക്രിക്കറ്റില്‍ ലെസ്റ്റര്‍ഷെയറിനായി കളിക്കുന്നില്ലെന്ന് രഹാനെ തീരുമാനിച്ചു. വിന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ രഹാനെ ലെസ്റ്റര്‍ഷെയറിനായി കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ താരത്തിന്‍റെ പുതിയ നീക്കം ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് ടീം ലെസ്റ്റര്‍ഷെയറിനായി കളിക്കാനായിരുന്നു അജിങ്ക്യ രഹാനെയുടെ ആദ്യ പദ്ധതി. എന്നാൽ താരം ഇത് ഉപേക്ഷിച്ച് ഇടവേളയെടുക്കുകയാണ് എന്ന് ക്ലബിനെ അറിയിച്ചു. 'ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇടവേളയെടുക്കുകയാണ് എന്ന് മുപ്പത്തിയഞ്ചുകാരനായ താരം അറിയിച്ചിട്ടുണ്ട്. രഹാനെയുടെ സാഹചര്യങ്ങൾ മനസിലാക്കുന്നു. ടീം ഇന്ത്യക്കൊപ്പം പര്യടത്തിന്റെ തിരക്കിലായിരുന്നു അദേഹം. കുടംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതായി അദേഹം ഞങ്ങളെ അറിയിച്ചു. രഹാനെയുടെ ഈ ആഗ്രഹം ഞങ്ങൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. രഹാനെ വീണ്ടും ഒരിക്കൽ ലെസ്റ്റര്‍ഷെയറിനായി കളിക്കും' എന്നാണ് പ്രതീക്ഷ എന്നും ക്ലബ് അറിയിച്ചു. ഓസീസ് താരം പീറ്റർ ഹാൻഡ്സ്കോമ്പാണ് രഹാനെയുടെ പകരക്കാരൻ.

നീണ്ട 18 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അജിങ്ക്യ രഹാനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്ക് എതിരായ ഫൈനലില്‍ തിളങ്ങിയിരുന്നെങ്കിലും വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ സമ്പൂർണ പരാജയമായിരുന്നു. വിൻഡീസിനെതിരെ രണ്ട് ടെസ്റ്റുകളിൽ 11 റൺസ് മാത്രമേ താരം നേടിയുള്ളൂ. ഇതോടെ രഹാനെയുടെ ടെസ്റ്റ് ഭാവി വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ഇനി ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ രഹാനെ കളിക്കുമോ എന്ന് വ്യക്തമല്ല. പ്രോട്ടീസിനെതിരെ രഹാനെയ്ക്ക് അവസരം ലഭിച്ചില്ലെങ്കിൽ അത് താരത്തിന്റെ ടെസ്റ്റ് കരിയറിന് അവസാനമായേക്കും.

Read more: ബും ബും ബുമ്ര പൂര്‍ണ ഫിറ്റ്‌നസില്‍, പരിശീലന മത്സരത്തില്‍ വിക്കറ്റ്; പ്രസിദ്ധ് കൃഷ്‌ണയും മടങ്ങിവരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി