അഭിഷേകിന് മാത്രമല്ല, ഇഷാന്‍ കിഷന് അതിവേഗ സെഞ്ചുറി; ത്രിപുരയ്‌ക്കെതിരെ ജാര്‍ഖണ്ഡിന് എട്ട് വിക്കറ്റ് ജയം

Published : Nov 30, 2025, 06:48 PM IST
Ishan Kishan

Synopsis

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ട് സെഞ്ചുറിയില്‍ ജാര്‍ഖണ്ഡ് ത്രിപുരയെ തകര്‍ത്തു. 50 പന്തില്‍ 113 റണ്‍സടിച്ച ഇഷാന്റെ മികവില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് ടീം നേടിയത്. 

അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് സെഞ്ചുറി. 50 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 113 റണ്‍സാണ് നേടിയത്. ഇഷാന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ത്രിപുരയ്‌ക്കെതിരെ ജാര്‍ഖണ്ഡ് എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ത്രിപുര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ജാര്‍ഖണ്ഡ് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

32 റണ്‍സിനിടെ ജാര്‍ഖണ്ഡിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഇഷാന്‍ - വിരാട് സിംഗ് (40 പന്തില്‍ 53) ജാര്‍ഖണ്ഡിനെ വിജയത്തിലേക്ക് നയിച്ചു. ഉത്കര്‍ഷ് സിംഗ് (5), കുമാര്‍ കുശാഗ്ര (6) എന്നിവരുടെ വിക്കറ്റുകളാണ് ജാര്‍ഖണ്ഡിന് നഷ്ടമായത്. പിന്നീട് ഇഷാന്‍ - വിരാട് സഖ്യം 153 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതോടെ 15 പന്തുകള്‍ ശേഷിക്കെ ജാര്‍ഖണ്ഡ് വിജയത്തിലേക്ക് എത്തുകയും ചെയ്തു. 50 പന്തുകള്‍ നേരിട്ട ഇഷാന്‍ എട്ട് സിക്‌സും 10 ഫോറും നേടി.

നേരത്തെ വിജയ് ശങ്കര്‍ (41 പന്തില്‍ 59), ബിക്രം കുമാര്‍ (29 പന്തില്‍ 42), മുറ സിംഗ് (21 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ത്രിപുരയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറ്റാര്‍ക്കും കാണാന്‍ പോലും സാധിച്ചില്ല. ഹനുമാ വിഹാരി (6), ശ്രിദദം പോള്‍ (2), സെന്തു സര്‍ക്കാര്‍ (7), സ്വപ്‌നില്‍ സിംഗ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങളള്‍. ശങ്കര്‍ പോള്‍ (4), സാഹ (1) പുറത്താവാതെ നിന്നു.

അഭിഷേകിന്റെ കരുത്തില്‍ പഞ്ചാബ്

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ബംഗാളിനെതിരെ പഞ്ചാബിന് 113 റണ്‍സിന്റെ കൂറ്റന്‍ ജയം. ഹൈദരബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് അഭിഷേക് ശര്‍മയുടെ (52 പന്തില്‍ 148) സെഞ്ചുറി കരുത്തില്‍ 311 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ബംഗാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടാന്‍ സാധിച്ചത്. 66 പന്തില്‍ പുറത്താവാതെ 130 റണ്‍സെടുത്ത അഭിമന്യൂ ഈശ്വരന്റെ സെഞ്ചുറിക്കും ബംഗാളിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ നാല് വിക്കറ്റ് വീഴ്ത്തി. നെഹല്‍ വധേര, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഈശ്വരന് പുറമെ ആകാശ് ദീപ് (7 പന്തില്‍ 31) മാത്രമാണ് ബംഗാള്‍ നിരയില്‍ രണ്ടക്കം കണ്ടത്. അഞ്ച് സിക്സുകളാണ് ആകാശ് ദീപ് നേടിയത്. അഭിഷേക് പോറല്‍ (6), കരണ്‍ ലാല്‍ (1), ഷഹ്ബാസ് അഹമ്മദ് (0), സുദീപ് കുമാര്‍ ഗരാമി (4), ഷാക്കിര്‍ ഹബീബ് ഗാന്ധി (1), വൃതിക് ബിജോയ് (1), സാക്ഷം ചൗധരി (2), പ്രദീപ്ത പ്രമാണിക് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് ഷമി (6), ഈശ്വരനൊപ്പം പുറത്താവാതെ നിന്നു. എട്ട് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഈശ്വരിന്റെ ഇന്നിംഗ്സ്.

PREV
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍