ദുലീപ് ട്രോഫിയിൽ ചരിത്രം കുറിച്ച് ഇഷാൻ കിഷന്‍റെ റണ്‍വേട്ട, വഴിമാറിയത് 39 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

Published : Sep 09, 2026, 07:53 PM IST
Ishan Kishan

Synopsis

1987-ൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോണിനായി ഒന്നാം ഇന്നിംഗ്സിൽ മാത്രം 320 റൺസ് നേടിയ രമൺ ലാംബയുടെ 39 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇഷാൻ ഇന്ന് ചെന്നൈയില്‍ മറികടന്നത്.

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ രണ്ടാം ഇന്നിംഗ്സിലും വെടിക്കെട്ട് അര്‍ധസെഞ്ചുറി നേിടിയതോടെ ചരിത്രനേട്ടം സ്വന്തമാക്കി ഈസ്റ്റ് സോൺ നായകൻ ഇഷാൻ കിഷൻ. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ രണ്ട് ഇന്നിംഗ്സുകളിലുമായി 350 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷന്‍ ദുലീപ് ട്രോഫി ഫൈനലില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റുവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

ഒന്നാം ഇന്നിംഗ്സിൽ 270 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, വ്യാഴാഴ്ച രണ്ടാം ഇന്നിംഗ്സിൽ 98 പന്തിൽ നിന്ന് 80 റൺസ് കൂടി നേടി. 1987-ൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോണിനായി ഒന്നാം ഇന്നിംഗ്സിൽ മാത്രം 320 റൺസ് നേടിയ രമൺ ലാംബയുടെ 39 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇഷാൻ ഇന്ന് ചെന്നൈയില്‍ മറികടന്നത്. ആദ്യ ഇന്നിംഗ്സില്‍ 270 റണ്‍സ് നേടിയതോടെ ദുലീപ് ട്രോഫിയിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡും ഈ മത്സരത്തിലൂടെ ഇഷാൻ സ്വന്തമാക്കിയിരുന്നു.

സൗത്ത് സോണിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വൈഭവ് സൂര്യവംശി (8), അഭിമന്യു ഈശ്വരൻ (3) എന്നിവരെ തുടക്കത്തിലെ നഷ്ടമായി 13ന് 2 എന്ന നിലയിൽ തകര്‍ന്ന ഈസ്റ്റ് സോണിനെ ഇഷാൻ കിഷൻ വീണ്ടും കരകയറ്റി. മൂന്നാം വിക്കറ്റിൽ ഷികർ മോഹനുമൊത്ത് (52) 126 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇഷാന്‍ മുന്നില്‍ നിന്ന് നയിച്ചത്. 80 റണ്‍സടിച്ച കിഷൻ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും പറത്തി. ഇഷാന്‍റെ ബാറ്റിംഗ് കരുത്തില്‍ 584 റൺസിന്‍റെ വമ്പൻ ലീഡ് സ്വന്തമാക്കിയ ഈസ്റ്റ് സോൺ മത്സരം അവസാനിക്കാൻ ഒരു ദിനം മാത്രം ശേഷിക്കെ, ദുലീപ് ട്രോഫികിരീടം ഉറപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സജന മിന്നി, കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പ്: സഫയറിനും എമറാൾഡിനും വിജയം
പോണ്ടിംഗും സ്റ്റീവ് വോയും വഴിമാറി, ചരിത്ര നേട്ടവുമായി ജോ റൂട്ട്; മുന്നിൽ ഇനി സച്ചിനും ആൻഡേഴ്സണും മാത്രം