സജന മിന്നി, കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പ്: സഫയറിനും എമറാൾഡിനും വിജയം

Published : Sep 09, 2026, 07:11 PM IST
KCA Pink T20

Synopsis

നാല് വിക്കറ്റ് വീഴ്ത്തിയ സജനയുടെ ബൗളിങ് മികവാണ് പേൾസിന്‍റെ സ്കോർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 122ൽ ഒതുക്കിയത്.

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ടി20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലാം വിജയവുമായി സഫയർ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്. പേൾസിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു സഫയറിന്‍റെ വിജയം. മറ്റൊരു മത്സരത്തിൽ എമറാൾഡ് റൂബീസിനെ ഏഴ് റൺസിന് തോൽപ്പിച്ചു. അൻസു സുനിലിന്‍റെയും സജന സജീവന്‍റെയും തകർപ്പൻ പ്രകടനമാണ് പേൾസിനെതിരെ സഫയറിന് വിജയമൊരുക്കിയത്.

നാല് വിക്കറ്റ് വീഴ്ത്തിയ സജനയുടെ ബൗളിങ് മികവാണ് പേൾസിന്‍റെ സ്കോർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 122ൽ ഒതുക്കിയത്. 42 റൺസെടുത്ത പി അഖില മാത്രമാണ് പേൾസിന്‍റെ ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സഫയർ അൻസു സുനിലിന്‍റെ അർധസെഞ്ച്വറിയുടെ മികവിൽ 17.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ഓപ്പണറായി ഇറങ്ങി അൻസു 62 റൺസുമായി പുറത്താകാതെ നിന്നു. പേൾസിന് വേണ്ടി രോഹിണി മാനെ രണ്ട് വിക്കറ്റ് വീഴ്ത്തി. അൻസു സുനിലാണ് പ്ലെയർ ഓഫ് ദി മാച്ച്.

മറ്റൊരു മത്സരത്തിൽ ബി സൗപർണ്ണികയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ മികവിലാണ് റൂബീസിനെതിരെ എമറാൾഡ് വിജയം സ്വന്തമാക്കിയത്. റൂബീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തു. 48 റൺസെടുത്ത ബി സൗപർണ്ണികയും 20 റൺസെടുത്ത ശ്രീകൃഷ്ണ ഹരിദാസുമാണ് എമറാൾഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റൂബീസിന് വേണ്ടി എം ജയദർശിനി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബീസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണ് നേടാനായത്. 20 റൺസെടുത്ത അമീറ ബീഗമാണ് റൂബീസിന്റെ ടോപ് സ്കോറർ. എമറാൾഡിന് വേണ്ടി സൗപർണ്ണിക മൂന്നും ദർശന മോഹനൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. സൗപർണ്ണികയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോണ്ടിംഗും സ്റ്റീവ് വോയും വഴിമാറി, ചരിത്ര നേട്ടവുമായി ജോ റൂട്ട്; മുന്നിൽ ഇനി സച്ചിനും ആൻഡേഴ്സണും മാത്രം
ദുലീപ് ട്രോഫി ഫൈനൽ: തിലകിന് സെഞ്ചുറി നഷ്ടം, വെടിക്കെട്ടുമായി വീണ്ടും കിഷന്‍, കിരീടമുറപ്പിച്ച് ഈസ്റ്റ് സോണ്‍