
തിരുവനന്തപുരം: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇഷാന്‍ എം രാജ് ആണ് ടീമിന്റെ ക്യാപ്റ്റന്‍. കെസിഎ സംഘടിപ്പിച്ച പ്രഥമ ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച താരങ്ങളെയടക്കം ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.
ഏഴാം തീയതിയാണ് ടൂര്‍ണ്ണമെന്റിന് തുടക്കമാകുന്നത്. ഒഡീഷയിലെ കട്ടക്കാണ് ആദ്യ രണ്ട് മത്സരങ്ങളുടെ വേദി. ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ആദ്യ മത്സരത്തില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. 12 മുതല്‍ 14 വരെ നടക്കുന്ന മത്സരത്തില്‍ കേരളം മുംബൈയെയും നേരിടും. അഭിഷേക് മോഹന്‍ എസ്എല്‍, ഡേവിഡ് ചെറിയാന്‍ എന്നിവരാണ് ടീമിന്റെ പരിശീലകര്‍. മനോജ് ചന്ദ്രന്‍ ആണ് നിരീക്ഷകന്‍.
കേരള ടീം - ഇഷാന്‍ എം രാജ് (ക്യാപ്റ്റന്‍), വിശാല്‍ ജോര്‍ജ്ജ് (വിക്കറ്റ് കീപ്പര്‍), അദ്വൈത് വി നായര്‍, അഭിനവ് ആര്‍ നായര്‍, ദേവര്‍ഷ് ബി (വിക്കറ്റ് കീപ്പര്‍), അദിഥീശ്വര്‍ എ ഡി, മിഥുന്‍ കൃഷ്ണ എം, ധീരജ് ഗോപിനാഥ്, ആദിത്യന്‍ എസ് വി, നവനീത് കെ എസ്, അക്ഷയ് പ്രശാന്ത്, ആര്യന്‍ എസ്, മുകുന്ദ് എന്‍ മേനോന്‍, മുഹമ്മദ് റൈഹാന്‍ എസ്, അഭിനവ് ചന്ദ്രന്‍ ജെ എം