നിന്‍റെ പ്രായത്തില്‍ എന്‍റെ പന്തുകളുടെ വേഗം കൂടുതലായിരുന്നു; ബുംറയ്ക്ക് രസകരമായ മറുപടിയുമായി ഇശാന്ത്

Published : May 04, 2019, 10:40 PM IST
നിന്‍റെ പ്രായത്തില്‍ എന്‍റെ പന്തുകളുടെ വേഗം കൂടുതലായിരുന്നു; ബുംറയ്ക്ക് രസകരമായ മറുപടിയുമായി ഇശാന്ത്

Synopsis

കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യക്ക് ലഭിച്ച മികച്ച ടെസ്റ്റ് ബൗളറാണ് ഇശാന്ത് ശര്‍മ. 90 ടെസ്റ്റുകള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള ഡല്‍ഹിക്കാരന്‍ 267 വിക്കറ്റും സ്വന്തമാക്കി. 80 ഏകദിന മത്സരങ്ങളില്‍ നിന്നായി 115 വിക്കറ്റും ഇശാന്തിന്റെ പേരിലുണ്ട്.

ദില്ലി: കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യക്ക് ലഭിച്ച മികച്ച ടെസ്റ്റ് ബൗളറാണ് ഇശാന്ത് ശര്‍മ. 90 ടെസ്റ്റുകള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള ഡല്‍ഹിക്കാരന്‍ 267 വിക്കറ്റും സ്വന്തമാക്കി. 80 ഏകദിന മത്സരങ്ങളില്‍ നിന്നായി 115 വിക്കറ്റും ഇശാന്തിന്റെ പേരിലുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീം ക്യാംപില്‍ പേസര്‍മാരെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇശാന്ത്. 

മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറയെ കുറിച്ചാണ് ഇശാന്ത് ഏറെ നേരം സംസാരിച്ചത്. ഇശാന്ത് തുടര്‍ന്നു... ടീം ക്യാംപില്‍ ബുംറ ഒഴികെ ഞങ്ങള്‍ പേസര്‍മാരെല്ലാം മിക്കപ്പോഴും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ബുംറ മാറിയിരിക്കും. മുറിയിലേക്ക് മറ്റു താരങ്ങളെ കയറ്റാന്‍ പോലും ബുംറ സമ്മതിക്കാറില്ല. എന്റെ പന്തുകള്‍ക്ക് പേസ് കുറയുമ്പോള്‍ ബുംറ ശകാരിക്കും. 

ഒരു ഉദാഹരണവും ഇശാന്ത് പങ്കുവച്ചു. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പെര്‍ത്ത് ടെസ്റ്റിലാണ് സംഭവം. ഞാന്‍ ഓവര്‍ ചെയ്യുമ്പോള്‍ എന്റെ  പന്തുകളുടെ സ്പീഡ് എന്നെ തന്നെ കാണിക്കുകയാണ് ബുംറ. രണ്ട് ഓവറുകള്‍ കഴിഞ്ഞിട്ടും പന്തിന്റെ പേസ് 130 മാത്രമൊള്ളൂവെന്ന് ബുംറ പറഞ്ഞു. അടുത്ത ഓവര്‍ എറിഞ്ഞത് ബുംറയായിരുന്നു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് ബുംറ പന്തെറിഞ്ഞത്. അപ്പോള്‍ ഞാന്‍ മറുപടി നല്‍കി. നിന്റെ പ്രായത്തില്‍ ഞാന്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ ഞാന്‍ പന്തെറിഞ്ഞിരുന്നു. ഇശാന്ത് കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി