ENG vs NZ : പേസര്‍മാരില്‍ ഒരേ ഒരാള്‍; മറ്റൊരു റെക്കോര്‍ഡുമായി ജയിംസ് ആന്‍ഡേഴ്‌സണ്‍

Published : Jun 14, 2022, 12:57 PM IST
ENG vs NZ : പേസര്‍മാരില്‍ ഒരേ ഒരാള്‍; മറ്റൊരു റെക്കോര്‍ഡുമായി ജയിംസ് ആന്‍ഡേഴ്‌സണ്‍

Synopsis

ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളര്‍ കൂടിയാണ് ആന്‍ഡേഴ്‌സണ്‍. ലോകക്രിക്കറ്റില്‍ 800 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനും 708 വിക്കറ്റ് നേടിയ ഷെയ്ന്‍ വോണിനും (Shane Warne) പിന്നില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനമാണ് ആന്‍ഡേഴ്‌സണുള്ളത്. 

ട്രന്‍റ് ബ്രിഡ്ജ്: ടെസ്റ്റ് ക്രിക്കറ്റില്‍ 650 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ (James Anderson). നേട്ടത്തിലെത്തുന്ന ആദ്യ പേസ് ബൗളറാണ് ആന്‍ഡേഴ്‌സണ്‍. ന്യുസീലന്‍ഡിനെതിരായ (ENGvNZ) മത്സരത്തില്‍ ടോം ലാഥത്തിന്റെ വിക്കറ്റ് വീഴ്ത്തിയാണ് നേട്ടത്തിലെത്തിയത്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളര്‍ കൂടിയാണ് ആന്‍ഡേഴ്‌സണ്‍. ലോകക്രിക്കറ്റില്‍ 800 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനും 708 വിക്കറ്റ് നേടിയ ഷെയ്ന്‍ വോണിനും (Shane Warne) പിന്നില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനമാണ് ആന്‍ഡേഴ്‌സണുള്ളത്. 

നേരത്തെ, ടെസ്റ്റ് ക്രിക്കറ്റില്‍ 70 വര്‍ഷത്തിനിടെ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡും 39കാരനായ ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ താരം ലാലാ അമര്‍നാഥിന്റെ റെക്കോര്‍ഡാണ് ആന്‍ഡേഴ്‌സണ്‍ ഇന്നലെ മറികടന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് നായകനായ അമര്‍നാഥ് 1952ല്‍ 41-ാം വയസിലാണ് ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. 

'അവന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള ക്രിക്കറ്ററായി'; ഇന്ത്യന്‍ താരത്തെ പ്രകീര്‍ത്തിച്ച് സുനില്‍ ഗവാസ്കര്‍

ജോ റൂട്ട് നായകനായിരുന്ന കാലത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് ആന്‍ഡേഴ്‌സണെയും സ്റ്റുവര്‍ട്ട് ബ്രോഡിനെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ റൂട്ടിന് പകരം ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റനായതോടെ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം ജെയിംസ് ആന്‍ഡേഴ്‌സണും ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ജോ റൂട്ട് തന്നെ ടീമില്‍ നിന്നൊഴിവാക്കിയതുകൊണ്ട് അദ്ദേഹവുമായുള്ള ബന്ധത്തിന് ഉലച്ചില്‍ വന്നിട്ടില്ലെന്നും ഇപ്പോഴും നിരന്തരം സംസാരിക്കാറുണ്ടെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞിരുന്നു.

പെറുവിനെ മറികടന്നു, ഓസ്‌ട്രേലിയ ഫിഫ ലോകകപ്പിന്; ന്യൂസിലന്‍ഡ് ഇന്ന് കോസ്റ്ററിക്കയ്‌ക്കെതിരെ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ലീഡിനായി ന്യുസീലന്‍ഡ് പൊരുതുന്നു. നാലാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ഏഴ് വിക്കറ്റിന് 224 റണ്‍സെന്ന നിലയിലാണ് കിവീസ്. 32 റണ്‍സുമായി ഡാരില്‍ മിച്ചലും എട്ട് റണ്‍സുമായി മാറ്റ് ഹെന്റിയുമാണ് ക്രീസിലുള്ളത്. നിലവില്‍ 238 റണ്‍സിന്റെ ലീഡുണ്ട് സന്ദര്‍ശകര്‍ക്ക്. വില്‍ യങ്ങും (56) ഡെവോണ്‍ കോണ്‍വെയും (52) അര്‍ധ സെഞ്ച്വറി നേടി. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലാണ്.
 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്