ഇന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20. ബാറ്റിംഗ് ലൈനപ്പില്‍ മാറ്റത്തിന് സാധ്യതയില്ല. റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തും.
വിശാഖപട്ടണം: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ താരമാണ് ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya). ഐപിഎല്ലില്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് താരം വീണ്ടും ടീമിലെത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ (Gujarat Titans) ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിനെ ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ഹാര്‍ദിക് നാലാം സ്ഥാനത്തുണ്ടായിരുന്നു. 15 മത്സരങ്ങളില്‍ 487 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് ഹാര്‍ദിക് ടീമില്‍ നിന്ന് പുറത്തായത്.
ഇപ്പോള്‍ ഹാര്‍ദിക്കിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ഐപിഎല്ലില്‍ നായകനായതോടെ ഹാര്‍ദിക് പണ്ഡ്യ കൂടുതല്‍ ഉത്തരവാദിത്തമുള്ള താരമായെന്നാണ് ഗാവസ്‌കര്‍ പറയുന്നത്. വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍മാരുടെ അഭാവമാണ് പരമ്പരയില്‍ ഇന്ത്യയുടെ പ്രതിസന്ധിയെന്നും ഗാവസ്‌കര്‍ പറഞ്ഞു. ''ഹാര്‍ദിക് കൂടുതല്‍ ഉത്തരവാദിത്തമുള്ള താരമായെന്നാണ് ഞാന്‍ കരുതുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായതിന് ശേഷം ഹാര്‍ദിക്കിന്റെ കളിയാകെ മാറി. ബൗളമാര്‍മാരുടെ മങ്ങിയ പ്രകടനമാണ് ആദ്യ രണ്ട് ട്വന്റി 20യിലും ഇന്ത്യക്ക് തിരിച്ചടിയായത്. ദില്ലിയില്‍ 211 റണ്‍സ് നേടിയിട്ടുപോലും ഇന്ത്യക്ക് പ്രതിരോധിക്കാനാനായില്ല. രണ്ട് കളിയിലും ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡേവിഡ് മില്ലറെ പിടിച്ചുകെട്ടാനുള്ള മാര്‍ഗവും അറിഞ്ഞിരിക്കണം.'' ഗവാസ്‌കര്‍ പറഞ്ഞു.

ഇന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20. ബാറ്റിംഗ് ലൈനപ്പില്‍ മാറ്റത്തിന് സാധ്യതയില്ല. റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തും. ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് നിരയ്ക്ക് വെല്ലുവിളിയുയര്‍ത്താനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. ബൗളിംഗിലേക്ക് രവി ബിഷ്‌ണോയ് എത്തുമോയെന്നാണ് ഇനിയറിയേണ്ടത്.
രാഹുലോ റിഷഭ് പന്തോ അല്ല ഇന്ത്യയെ നയിക്കേണ്ടത്, തുറന്നുപറഞ്ഞ് മുന്‍ ഓസീസ് താരം
ഉമ്രാന്‍ മാലിക്കിന് അരങ്ങേറ്റം വൈകാനാണ് സാധ്യത. പരിക്ക് ഭേദമായാല്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിരിച്ചെത്തും. വിശാഖപട്ടണത്തെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് 80% മത്സരങ്ങളിലും ജയിച്ചത്. അതിനാല്‍ ടോസ് നേടുന്ന ടീം ഇന്നും ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. സാധ്യതാ ഇലവന്‍ അറിയാം....
വിചിത്രം ഈ തീരുമാനം; ഒടുവില്‍ പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്കറും
ഇന്ത്യ: റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍/ അര്‍ഷ്ദീപി സിംഗ്.
ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കഗിസോ റബാദ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ആന്റിച്ച് നോര്‍ജെ.
