ഖത്തര്‍ ലോകകപ്പ് യോഗ്യത തേടി ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് ഫൈനലില്‍ ന്യുസീലന്‍ഡും കോസ്റ്ററിക്കയും ഏറ്റുമുട്ടും. ഖത്തറിലെ അല്‍റയ്യാന്‍ സ്റ്റേഡിയത്തില്‍  രാത്രി 11.30 മുതലാണ് മത്സരം.

ദോഹ: പെറുവിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ (Australia), ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഓസ്‌ട്രേലിയയുടെ ജയം. നാലിനെതിരെ അഞ്ച് ഗോളിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമിനും ഗോളുകള്‍ നേടാനായില്ല. 

ദക്ഷിണമേരിക്കന്‍ മേഖലയില്‍ നാല് ടീമുകള്‍ക്കാണ് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് ക്വാളിഫയര്‍ കളിക്കണം. പെറുവായിരുന്നു അഞ്ചാം സ്ഥാനത്ത്. ബ്രസീല്‍, അര്‍ജന്റീന (Argentina), ഉറുഗ്വെ, ഇക്വഡോര്‍ എന്നിവരാണ് നേരിട്ട് യോഗ്യത നേടിയത്. കൊളംബിയ ആറാം സ്ഥാനത്തും ചിലി ഏഴാം സ്ഥാനത്തുമാണ് അവസാനിപ്പിച്ചത്. ഇവര്‍ യോഗ്യതയ്ക്ക് പുറത്താവുകയും ചെയ്തു.

ഹാലന്‍ഡിനെ റാഞ്ചി സിറ്റി, ഡാർവിൻ നുനസിനെ സ്വന്തമാക്കി ലിവര്‍ പൂള്‍

അതേസമയം, ഖത്തര്‍ ലോകകപ്പ് യോഗ്യത തേടി ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് ഫൈനലില്‍ ന്യുസീലന്‍ഡും കോസ്റ്ററിക്കയും ഏറ്റുമുട്ടും. ഖത്തറിലെ അല്‍റയ്യാന്‍ സ്റ്റേഡിയത്തില്‍ രാത്രി 11.30 മുതലാണ് മത്സരം. ജയിക്കുന്നവര്‍ക്ക് ലോകകപ്പിന് യോഗ്യത നേടാം.

നേഷന്‍സ് കപ്പില്‍ ഫ്രാന്‍സിന് തോല്‍വി

യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ വീണ്ടും അടിപതറി നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ്. ക്രൊയേഷ്യയോട് ഒരു ഗോളിനാണ് ഫ്രാന്‍സിന്റെ തോല്‍വി. പെനാല്‍റ്റിയില്‍ നിന്ന് ലൂക്കാ മോഡ്രിച്ചാണ് വിജയ ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെയും ജയിക്കാന്‍ ഫ്രാന്‍സിനായിട്ടില്ല. രണ്ട് കളി തോറ്റപ്പോള്‍ രണ്ട് കളിയില്‍ സമനില വഴങ്ങി.

'അവന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള ക്രിക്കറ്ററായി'; ഇന്ത്യന്‍ താരത്തെ പ്രകീര്‍ത്തിച്ച് സുനില്‍ ഗവാസ്കര്‍

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. യോനാസ് വിന്‍ഡ്, ആന്‍ഡ്രിയാസ് ഓല്‍സന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്ക് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരും.