അത്തരമൊരു സാഹചര്യം ഞാന്‍ നേരിട്ടിട്ടില്ല; ബുമ്രയുടെ ബൗണ്‍സറുകളെ കുറിച്ച് ആന്‍ഡേഴ്‌സണ്‍

By Web TeamFirst Published Aug 24, 2021, 3:20 PM IST
Highlights

ഇപ്പോള്‍ ബൗണ്‍സറെറിഞ്ഞ സാഹചര്യത്തെ കുറിച്ച് വിവരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്.

ലീഡ്‌സ്: ലോര്‍ഡ്‌സ് ടെസ്റ്റില്‍ പലപ്പോഴും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ജയിംസ് ആന്‍ഡേഴ്‌സണെതിരെ ജസ്പ്രീത് ബുമ്ര നിരന്തരം ബൗണ്‍സര്‍ എറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പിന്നാലെ ബുമ്ര ബാറ്റിംഗിനെത്തിയപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ബൗണ്‍സര്‍ എറിഞ്ഞിരുന്നു.

ഇപ്പോള്‍ ബൗണ്‍സറെറിഞ്ഞ സാഹചര്യത്തെ കുറിച്ച് വിവരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്. ''എന്നെ പുറത്താക്കാനല്ല ബുമ്രയുടെ ശ്രമമെന്ന് എനിക്കറിയാമായിരുന്നു. ഡ്രസിങ് റൂമിലേക്ക് എത്തിയ ബാറ്റ്സ്മാന്മാരെല്ലാം പറഞ്ഞത് പിച്ച് സ്ലോ ആണെന്നാണ്. ഞാന്‍ നേരിട്ട ബൂമ്രയുടെ ആദ്യ ഡെലിവറിയുടെ വേഗം മണിക്കൂറില്‍ 90 മൈല്‍സ് ആയിരുന്നു. ബുമ്രയുടെ സാധാരണ സ്പീഡല്ലത്. 

എനിക്കെതിരെ 10-12 ബൗണ്‍സറുകള്‍ ബുമ്ര എറിഞ്ഞുകാണും. സ്റ്റംപിന് നേരെ രണ്ട് പന്തുകളും എനിക്ക് പ്രതിരോധിക്കാനായി. കരിയറില്‍ ഇങ്ങനെയൊരു സാഹചര്യം ഞാന്‍ നേരിട്ടിട്ടില്ല. ജോ റൂട്ടിന് സ്‌ട്രൈക്ക് മാറാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.'' ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

മത്സരത്തില്‍ 151 റണ്‍സിന്റെ ഐതിഹാസിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഹമ്മദ് സിറജിന്റെ എട്ട് വിക്കറ്റ് പ്രകടനം ഏറെ നിര്‍ണായകമായി. ബുമ്ര ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ മത്സരം കൂടിയായിയിരുന്നത്.

click me!