
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് അൻപത് വയസ്. 1971ൽ ഇതേ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് വിജയവും പരമ്പര വിജയവും(1-0) സ്വന്തമാക്കിയത്.
1971 ഓഗസ്റ്റ് 24 ഇന്ത്യൻ ക്രിക്കറ്റിന് ഒരിക്കലും മറക്കാനാവാത്ത ദിനമാണ്. അജിത് വഡേക്കറുടെ ഇന്ത്യ ഓവലിൽ നാല് വിക്കറ്റിന് ക്രിക്കറ്റിലെ പ്രതാപകാരികളായ ഇംഗ്ലണ്ടിനെ വീഴ്‌ത്തി. ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം, ഒപ്പം പരമ്പര വിജയവുമായിരുന്നു ഇത്. സുനിൽ ഗാവസ്‌കർ, ഗുണ്ടപ്പ വിശ്വനാഥ്, ദിലീപ് സർദേശായി, എരപ്പള്ളി പ്രസന്ന, ബിഷൻ സിംഗ് ബേദി, ഭഗവത് ചന്ദ്രശേഖർ, എസ് വെങ്കട്ടരാഘവൻ, ഏക്‌നാഥ് സോൾക്കർ തുടങ്ങിയവരായിരുന്നു ഐതിഹാസിക വിജയത്തിന് പിന്നിൽ.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും സമനിലയിൽ അവസാനിച്ചതോടെയാണ് മൂന്നാം ടെസ്റ്റ് ക്ലാസിക് പോരാട്ടമായത്. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ 355 റൺസ് പിന്തുടർന്ന ഇന്ത്യ 284 റൺസിന് പുറത്തായി. എന്നാല്‍ 71 റൺസ് ലീഡ് വഴങ്ങിയ വഡേക്കറും സംഘവും രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 101 റൺസിന് എറിഞ്ഞിട്ടു. ചന്ദ്രശേഖറിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. മറുപടി ബാറ്റിംഗില്‍ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തി ചരിത്രം കുറിക്കുകയായിരുന്നു.
'റിഷഭ് ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലുള്ളവന്‍'; പ്രശംസ കൊണ്ടുമൂടി ഫറൂഖ് എഞ്ചിനീയര്‍
മൂന്നാം ടെസ്റ്റ് നാളെ, ആത്മവിശ്വാസത്തോടെ ഇന്ത്യ; തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!