ഇംഗ്ലണ്ടിനെതിരായ വിക്കറ്റ് വേട്ടയില്‍ കപിലിനെ മറികടന്ന് ബുമ്ര

Published : Jul 04, 2022, 09:27 PM IST
ഇംഗ്ലണ്ടിനെതിരായ വിക്കറ്റ് വേട്ടയില്‍ കപിലിനെ മറികടന്ന് ബുമ്ര

Synopsis

23 വിക്കറ്റുകളാണ് ഈ പരമ്പരയില്‍ ഇതുവരെ ബുമ്ര എറിഞ്ഞിട്ടത്. 1981-82ലെ ഇംഗ്ലണ്ട് പരമ്പരയില്‍ 22 വിക്കറ്റെടുത്ത കപില്‍ ദേവിന്‍റെ റെക്കോര്‍ഡാണ് ബുമ്ര ഇന്ന് മറികടന്നത്. 2014ലെ പരമ്പരയില്‍ 19 വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് മൂന്നാം സ്ഥാനത്ത്.

എഡ്ജ്ബാസ്റ്റണ്‍: ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര റെക്കോര്‍ഡുകള്‍ എറിഞ്ഞിടുകയാണ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നേടിയ ബുമ്ര രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെയും ഒലി പോപ്പിനെയും മടക്കിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. മത്സരത്തില്‍ ഇഥുവരെ അഞ്ച് വിക്കറ്റെടുത്ത ബുമ്ര ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

23 വിക്കറ്റുകളാണ് ഈ പരമ്പരയില്‍ ഇതുവരെ ബുമ്ര എറിഞ്ഞിട്ടത്. 1981-82ലെ ഇംഗ്ലണ്ട് പരമ്പരയില്‍ 22 വിക്കറ്റെടുത്ത കപില്‍ ദേവിന്‍റെ റെക്കോര്‍ഡാണ് ബുമ്ര ഇന്ന് മറികടന്നത്. 2014ലെ പരമ്പരയില്‍ 19 വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് മൂന്നാം സ്ഥാനത്ത്.

ഒരുക്കം ഗംഭീരമാക്കി ടീം ഇന്ത്യ, രണ്ടാം സന്നാഹത്തിലും ജയം; സഞ്ജുവിന് തിളങ്ങാനായില്ല

ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റെടുത്തതോടെ മറ്റൊരു നാഴികക്കല്ലൂകൂടി ബുമ്ര ഇന്ന് പിന്നിട്ടു. സെന രാജ്യങ്ങളില്‍(സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ)നിന്ന് മാത്രമായി 100 വിക്കറ്റ് പിന്നിടുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയിലും ബുമ്ര ഇടം നേടി. ഇംഗ്ലണ്ട് ഓപ്പണര്‍ ജസ്പ്രീത് ബുമ്രയെ പുറത്താക്കിയാണ് ബുമ്ര റെക്കോര്‍ഡ് സ്വന്തമാക്കിയത്.

സ്ലെഡ്‍ജിംഗിന് മുമ്പ് സ്ട്രൈക്ക് റേറ്റ് 21, കഴിഞ്ഞ് 150; ബെയ്ർസ്റ്റോയെ കോലി സെഞ്ചുറി അടിപ്പിച്ചതെന്ന് സെവാഗ്

അനില്‍ കുബ്ലെ(141), ഇഷാന്ത് ശര്‍മ(130), സഹീര്‍ ഖാന്‍(119), മുഹമ്മദ് ഷമി(119), കപില്‍ ദേവ്(117),  ജസ്പ്രീത് ബുമ്ര(101) എന്നിവരാണ് ഈ എലൈറ്റ് പട്ടികയിലുള്ളത്. ടെസ്റ്റ് കരിയറില്‍ ഇതുവരെ 30 മത്സരങ്ങള്‍ മാത്രമാണ് ബുമ്ര കളിച്ചത്. ഇതില്‍ ഭൂരിഭാഗവും വിദേശത്തായിരുന്നു. സെന രാജ്യങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ബുമ്ര ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത്. 36 വിക്കറ്റുകള്‍. ഓസ്ട്രേലിയ(32), അരങ്ങേറ്റം കുറിച്ച ദക്ഷിണാഫ്രിക്കയില്‍(26), ന്യൂസിലന്‍ഡ്(6) എന്നിങ്ങനെയാണ് ടെസ്റ്റില്‍ സെന രാജ്യങ്ങളിലെ ബുമ്രയുടെ വിക്കറ്റ് വേട്ട.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?
'നഹീന്ന് പറഞ്ഞാ നഹി'; യശസ്വി ജയ്‌സ്വാള്‍ നല്‍കിയ കേക്ക് നിരസിച്ച് രോഹിത് ശര്‍മ