ബുമ്രക്ക് വിശ്രമം, രാഹുൽ തിരിച്ചെത്തും, അശ്വിന്‍റെ കാര്യം ഉറപ്പില്ല; നാലാം ടെസ്റ്റിനുള്ള ടീമിൽ മാറ്റമുറപ്പ്

Published : Feb 19, 2024, 01:37 PM IST
ബുമ്രക്ക് വിശ്രമം, രാഹുൽ തിരിച്ചെത്തും, അശ്വിന്‍റെ കാര്യം ഉറപ്പില്ല; നാലാം ടെസ്റ്റിനുള്ള ടീമിൽ മാറ്റമുറപ്പ്

Synopsis

ബുമ്രക്ക് പകരം ആരെയും ടീമിലുള്‍പ്പെടുത്താനിടയില്ലെന്നാണ് കരുതുന്നത്. ടീമിലുണ്ടായിരുന്ന മുകേഷ് കുമാറിനെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബുമ്ര കളിച്ചില്ലെങ്കില്‍ സിറാജിനൊപ്പം ആകാശ് ദീപ് സിങിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കും.

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ബുമ്രക്ക് ഐപിഎല്ലും ടി20 ലോകകപ്പും കണക്കിലെടുത്ത് പരിക്കേല്‍ക്കാതിരിക്കാനും ജോലിഭാരം ക്രമീകരിക്കാനുമായി റാഞ്ചി ടെസ്റ്റില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്.

നാലാം ടെസ്റ്റിന്‍റെ ഫലം അനുസരിച്ചാവും ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബുമ്രയെ ഉള്‍പ്പെടുത്തുക. റാഞ്ചിയില്‍ ജയിച്ച് ഇന്ത്യ പരമ്പര നേടിയാല്‍ അവസാന ടെസ്റ്റിലും ബുമ്രക്ക് വിശ്രമം അനുവദിക്കും. എന്നാല്‍ മറിച്ചാണെങ്കില്‍ പേസര്‍മാരെ തുണക്കുമെന്ന് കരുതുന്ന ധരംശാലയില്‍ ബുമ്ര ടീമില്‍ തിരിച്ചെത്തും. 17 വിക്കറ്റുമായി പരമ്പരയില്‍ ഏറ്റവും കൂടതല്‍ വിക്കറ്റെടുത്ത ബൗളറാണ് നിലവില്‍ ബുമ്ര.

എന്തൊരു താരമാണവൻ; ഇംഗ്ലണ്ടിനെ തല്ലിതകര്‍ത്തിട്ടും യശസ്വിയെ ചേര്‍ത്തു പിടിച്ച് ജോസേട്ടൻ

ബുമ്രക്ക് പകരം ആരെയും ടീമിലുള്‍പ്പെടുത്താനിടയില്ലെന്നാണ് കരുതുന്നത്. ടീമിലുണ്ടായിരുന്ന മുകേഷ് കുമാറിനെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബുമ്ര കളിച്ചില്ലെങ്കില്‍ സിറാജിനൊപ്പം ആകാശ് ദീപ് സിങിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കും.

പരിക്ക് മൂലം രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിക്കാതിരുന്ന മധ്യനിര ബാറ്റര്‍ കെ എല്‍ രാഹുല്‍ റാഞ്ചി ടെസ്റ്റിനുള്ള ടീമില്‍ തീരിച്ചെത്തിയേക്കുമെന്നും സൂചനയുണ്ട്. അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയെങ്കിലും ശാരീരികക്ഷമത തെളിയിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. രാഹുല്‍ തിരിച്ചെത്തിയാല്‍ രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിച്ച രജത് പാടീദാറാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക.

'എന്‍റെ 12 വർഷത്തെ കരിയറിൽ പോലും ഞാനിത്രയും സിക്സുകൾ അടിച്ചിട്ടില്ല', യശസ്വിയെ പ്രശംസിച്ച് ഇംഗ്ലണ്ട് ഇതിഹാസം

വ്യക്തപരമായ കാരണങ്ങളാല്‍ മൂന്നാം ടെസ്റ്റിനിടെ വീട്ടിലേക്ക് മടങ്ങുകയും അടുത്ത ദിവസം ടീമിനൊപ്പം ചേരുകയും ചെയ്ത ആര്‍ അശ്വിന്‍ നാലാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തവന്നിട്ടില്ല. 23ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ് തുടങ്ങു. നിലവിലെ സാഹചര്യത്തില്‍ അശ്വിന്‍ ടീമില്‍ കളിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്. പരമ്പരയില്‍ പതിവു ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന അശ്വിന്‍ രാജ്കോട്ട് ടെസ്റ്റില്‍ 500 വിക്കറ്റെന്ന നാഴിക്കക്കല്ല് പിന്നിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍
ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍