Latest Videos

സഞ്ജുവിന്റെ സാധ്യതകള്‍ അടയുന്നു? ലോകകപ്പില്‍ ടീമില്‍ ഉണ്ടാവേണ്ട വിക്കറ്റ് കീപ്പറുടെ പേര് പുറത്തുവിട്ട് ജയ് ഷാ

By Web TeamFirst Published Mar 11, 2024, 5:34 PM IST
Highlights

പന്ത് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലന മത്സരങ്ങള്‍ കളിക്കുകയും ചെയ്തു. ലോകകപ്പ് ആവുമ്പോഴേക്ക് പന്തിന് ഫിറ്റ്്‌നെസ് വീണ്ടെടുക്കാനാവുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 

മുംബൈ: വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്നുള്ളത് പ്രധാന ചര്‍ച്ചയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ഒരുപിടി യുവതാരങ്ങളുടെ പേര് സെലക്റ്റര്‍മാരുടെ മുന്നിലുണ്ട്. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷാന്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറല്‍ എന്നിങ്ങനെ നീളുന്നു നിര. ഒന്നര വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന റിഷഭ് പന്തിന് പലരും സാധ്യത കല്‍പ്പിക്കുന്നില്ല. എന്നാലിപ്പോള്‍ പന്തിന്റെ പേരും ചര്‍ച്ചയ്ക്ക് വന്നിരിക്കുകയാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെയാണ് പന്തിനെ കുറിച്ച് സംസാരിക്കുന്നത്.

പന്തിന് ഇപ്പോഴും ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിക്കാനുള്ള ഫിറ്റ്‌നെസ് സെര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. എന്നാല്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കുമെന്ന് ഡയറക്റ്റര്‍ സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പറാവില്ലെന്നും ബാറ്ററായി പന്ത് ടീമിലുണ്ടാവുമെന്നാണ് ഗാംഗുലി പറഞ്ഞത്. ഇതിനിടെ പന്ത് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലന മത്സരങ്ങള്‍ കളിക്കുകയും ചെയ്തു. ലോകകപ്പ് ആവുമ്പോഴേക്ക് പന്തിന് ഫിറ്റ്്‌നെസ് വീണ്ടെടുക്കാനാവുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 

ഇതിനെ കുറിച്ച് തന്നെയാണ് ജയ് ഷാ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പന്തിന് അധികം വൈകാതെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അദ്ദേഹത്തിന് ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിക്കാനാവുമെങ്കില്‍, അതൊരു വലിയ കാര്യമാണ്. ടീമിനെ സംബന്ധിച്ചിടത്തോളം മുതല്‍ക്കൂട്ടാവും പന്ത്. കീപ്പര്‍ നില്‍ക്കാനാവുമെങ്കില്‍ അദ്ദേഹത്തിന് ടി20 ലോകകപ്പിനുമെത്താം. ഐപിഎല്ലില്‍ അദ്ദേഹം എങ്ങനെ കളിക്കുന്നുവെന്ന് നമുക്ക് നോക്കാം.'' ജയ് ഷാ വ്യക്തമാക്കി.

പന്ത് എവിടെ? അമ്പരപ്പോടെ പൃഥ്വി ഷാ! ബൗള്‍ഡായ പന്ത് പോലും കണ്ടില്ല; ഇയിയൊരു തിരിച്ചുവരവില്ലെന്ന് ആരാധകര്‍

അടുത്തിടെ കെ എല്‍ രാഹുല്‍ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള പോരാട്ടത്തില്‍ ഒരുപടി മുന്നിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ പരിക്കിന്റെ പിടിയിലാണെങ്കിലും ഐപിഎല്ലിന് മുമ്പ് രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. ലോകകപ്പില്‍ ബാറ്റിംഗിലും കീപ്പിംഗിലും രാഹുല്‍ തിളങ്ങിയിരുന്നു. രാഹുലിന് പുറമെ മറ്റൊരാള്‍ കൂടി വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡിലുണ്ടാകും.

click me!