Latest Videos

Sourav Ganguly : ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവച്ചിട്ടില്ല; റിപ്പോര്‍ട്ട് തള്ളി ജയ് ഷാ

By Sajish AFirst Published Jun 1, 2022, 6:20 PM IST
Highlights

ഇതോടെ ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെക്കുന്നുവെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. ഇക്കാര്യമാണ് ജയ് ഷാ നിഷേധിച്ചത്.

കൊല്‍ക്കത്ത: സൗരവ് ഗാംഗുലി (Sourav Ganguly) ബിസിസിഐ(BCCI) അധ്യക്ഷസ്ഥാനം രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ട് തള്ളി സെക്രട്ടറി ജയ് ഷാ (Jay Shah). ഗാംഗുലിയുടെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇക്കാര്യം റിപ്പോര്‍ട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. അല്‍പസമയം മുമ്പാണ് ഗാംഗുലിയുടെ ട്വീറ്റ് വന്നത്. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നുവെന്ന് ഗാംഗുലി ട്വിറ്റില്‍ പറഞ്ഞിരുന്നു. 

Sourav Ganguly has not resigned as the president of BCCI: Jay Shah, BCCI Secretary to ANI pic.twitter.com/C2O3r550aL

— ANI (@ANI)

ട്വീറ്റിന്റെ പൂര്‍ണരൂപം. ''1992ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്ര 2002ലെത്തുമ്പോള്‍ 30-ാം വര്‍ഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കി. അതിലേറ്റവും പ്രധാനം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്റെ ഈ യാത്രയില്‍ പിന്തുണക്കുകയും എന്നെ ഈ നിലയിലെത്താന്‍ പ്രാപ്തനാക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നത്. എന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു''- ഗാംഗുലി കുറിച്ചു.

pic.twitter.com/JrHOVvH3Vi

— Sourav Ganguly (@SGanguly99)

ഇതോടെ ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെക്കുന്നുവെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. ഇക്കാര്യമാണ് ജയ് ഷാ നിഷേധിച്ചത്. ഇതിനിടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിയാനൊരുങ്ങി സൗരവ് ഗാംഗുലി

2019 ഒക്‌ടോബര്‍ 23ന് ബിസിസിഐ വാര്‍ഷിക യോഗത്തിലാണ് പ്രസിഡന്‍റായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. ബിസിസിഐ തലപ്പത്ത് എത്തും മുന്‍പ് അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു സൗരവ് ഗാംഗുലി.

ദിനേശ് കാര്‍ത്തിക്കും റഷീദ് ഖാനുമില്ല, നിറയെ സര്‍പ്രൈസുകളുമായി പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവന്‍

ലോധ കമ്മിറ്റി ശുപാര്‍ശ പ്രകാരം ഒരാള്‍ക്ക് ആറ് വര്‍ഷം മാത്രമേ ക്രിക്കറ്റ് ഭരണരംഗത്ത് തുടരാനാകുമായിരുന്നുള്ളു. എന്നാല്‍ ഈ തടസം നീക്കാനായി ബിസിസിഐ ജനറല്‍ബോഡി ഇളവ് വരുത്തി തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് ഗാംഗുലിക്ക് പ്രസിഡന്‍റ് പദവിയില്‍ മൂന്ന് വര്‍ഷം തുടരാനായത്.

click me!