Asianet News MalayalamAsianet News Malayalam

Sourav Ganguly: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിയാനൊരുങ്ങി സൗരവ് ഗാംഗുലി

1992ല്‍ തുടങ്ങിയ എന്‍റെ ക്രിക്കറ്റ് യാത്ര 2002ലെത്തുമ്പോള്‍ 30-ാം വര്‍ഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കി. അതിലേറ്റവും പ്രധാനം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്‍റെ ഈ യാത്രയില്‍ പിന്തുണക്കുകയും എന്നെ ഈ നിലയിലെത്താന്‍ പ്രാപ്തനാക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു

BCCI president Sourav Ganguly starts a new chapter
Author
Mumbai, First Published Jun 1, 2022, 5:58 PM IST

കൊല്‍ക്കത്ത: സൗരവ് ഗാംഗുലി(Sourav Ganguly) ബിസിസിഐ പ്രസിഡന്‍റ്(BCCI President) സ്ഥാനം രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 30 വര്‍ഷമായി ക്രിക്കറ്റ് രംഗത്തുള്ള താന്‍ പുതിയൊരു സംരഭം തുടങ്ങാനൊരുങ്ങുകയാണെന്നും ക്രിക്കറ്റില്‍ തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരും പുതിയ സംരംഭത്തിലൂം കൂടെയുണ്ടാകണമെന്നും പറഞ്ഞ് ഗാംഗുലി ചെയ്ത ട്വീറ്റാണ് അദ്ദേഹം ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായത്. എന്നാല്‍ ഇതുസംബന്ധിച്ച് ബിസിസിഐയില്‍ നിന്ന് ഔദ്യോഗിക സഥിരീകരണങ്ങള്‍ ഒന്നുമില്ല.

'അവരുടെ പ്രകടനം എന്നെ തൃപ്തിപ്പെടുത്തി'; ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളെ കറിച്ച് സൗരവ് ഗാംഗുലി

1992ല്‍ തുടങ്ങിയ എന്‍റെ ക്രിക്കറ്റ് യാത്ര 2002ലെത്തുമ്പോള്‍ 30-ാം വര്‍ഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കി. അതിലേറ്റവും പ്രധാനം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്‍റെ ഈ യാത്രയില്‍ പിന്തുണക്കുകയും എന്നെ ഈ നിലയിലെത്താന്‍ പ്രാപ്തനാക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നത്. എന്‍റെ ജീവിതത്തിന്‍റെ പുതിയ അധ്യായത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു-ഗാംഗുലി കുറിച്ചു.

2019 ഒക്‌ടോബര്‍ 23ന് ബിസിസിഐ വാര്‍ഷിക യോഗത്തിലാണ് പ്രസിഡന്‍റായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. ബിസിസിഐ തലപ്പത്ത് എത്തും മുന്‍പ് അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു സൗരവ് ഗാംഗുലി. ലോധ കമ്മിറ്റി ശുപാര്‍ശ പ്രകാരം ഒരാള്‍ക്ക് ആറ് വര്‍ഷം മാത്രമേ ക്രിക്കറ്റ് ഭരണരംഗത്ത് തുടരാനാകുമായിരുന്നുള്ളു. എന്നാല്‍ ഈ തടസം നീക്കാനായി ബിസിസിഐ ജനറല്‍ബോഡി ഇളവ് വരുത്തി തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് ഗാംഗുലിക്ക് പ്രസിഡന്‍റ് പദവിയില്‍ മൂന്ന് വര്‍ഷം തുടരാനായത്.

Latest Videos
Follow Us:
Download App:
  • android
  • ios