ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ ടീമിന് തിരിച്ചടികള്‍ അവസാനിക്കുന്നില്ല, പേസര്‍ സംശയത്തില്‍

Published : May 21, 2023, 03:54 PM ISTUpdated : May 21, 2023, 05:56 PM IST
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ ടീമിന് തിരിച്ചടികള്‍ അവസാനിക്കുന്നില്ല, പേസര്‍ സംശയത്തില്‍

Synopsis

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ജയ്‌ദേവ് ഉനദ്‌കട്ട് ഉണ്ടാകുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്‌ച വ്യക്തത വന്നേക്കും

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശങ്ക. പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ടിന് ലോകകപ്പ് നഷ്‌ടമായേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നെറ്റ്‌സില്‍ പന്തെറിയവേ വീണ് തോളിന് പരിക്കേറ്റ താരം സുഖംപ്രാപിച്ച് വരുന്നതേയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഉനദ്‌കട്ട് പുറത്തായപ്പോള്‍ ഓവലിലെ കലാശപ്പോരിന് രണ്ടാഴ്‌ച മാത്രം ശേഷിക്കേ താരം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള സാധ്യത വിരളമാണ് എന്നാണ് പുതിയ സൂചന. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സയിലാണ് ഉനദ്‌കട്ടുള്ളത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ജയ്‌ദേവ് ഉനദ്‌കട്ട് ഉണ്ടാകുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്‌ച വ്യക്തത വന്നേക്കും. താരത്തിന്‍റെ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ബിസിസിഐ എന്‍സിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. മെയ് 23 ചൊവ്വാഴ്‌ച വരെ സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള സമയം ബിസിസിഐക്ക് മുന്നിലുണ്ട്. ഉനദ്‌കട്ട് അന്തിമ സ്‌ക്വാഡിലില്ലെങ്കില്‍ ഫൈനലിന് മുന്നോടിയായി ഒരു ഇടംകൈയന്‍ പേസറെ നേരിട്ട് പരിചയിക്കാനുള്ള അവസരമാണ് ഇതോടെ രോഹിത്തിനും സംഘത്തിനും നഷ്‌ടമാവുക. ഓസീസ് നിരയിലെ സ്റ്റാര്‍ ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഭീഷണി ഇന്ത്യന്‍ ബാറ്റര്‍ക്ക് മറികടക്കേണ്ടതുണ്ട്. 

ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴിനാണ് ഓസ്ട്രേലിയക്ക് എതിരെ ടീം ഇന്ത്യ ഫൈനലിന് ഇറങ്ങുക. ഇന്ത്യന്‍ ടീം മൂന്ന് സംഘമായാണ് കലാശപ്പോരിനായി യാത്രതിരിക്കുക. മെയ് 23 അര്‍ധരാത്രിയോടെ ആദ്യ ബാച്ച് ലണ്ടനിലേക്ക് മുംബൈയില്‍ നിന്ന് പറക്കും. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മറ്റ് പരിശീലകരും ഈ സംഘത്തിനൊപ്പമുണ്ടാകും. ഐപിഎല്‍ പ്ലേ ഓഫ് ടീമുകള്‍ ഏതൊക്കെയെന്ന് ഇന്ന് തീരുമാനമാകും എന്നതിനാല്‍ പുറത്താകുന്ന ടീമുകളിലേയും പ്ലേ ഓഫ് കളിക്കേണ്ട ടീമുകളിലേയും താരങ്ങള്‍ പിന്നീടാവും ലണ്ടനിലേക്ക് പറക്കുക. 

Read more: ചിന്നസ്വാമിയില്‍ നിന്ന് ആര്‍സിബിക്കും രാജസ്ഥാനും നിരാശവാര്‍ത്ത; ഗുജറാത്തിനെതിരായ പോരാട്ടത്തിന് മഴ ഭീഷണി

PREV
click me!

Recommended Stories

'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍
ടെസ്റ്റ് ചരിത്രത്തിലാദ്യം, അപൂർവനേട്ടം സ്വന്തമാക്കി മാർനസ് ലാബുഷെയ്ൻ