ഇന്ത്യക്ക് പ്ലയിംഗ് ഇലവന്‍ വലിയ തലവേദനയാണ്. പ്രത്യേകിച്ച് സ്പിന്നര്‍മാരുടെ കാര്യത്തില്‍. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നീ സ്പിന്നര്‍മാര്‍ ടീമിലുണ്ട്. ഇതില്‍ ആരെ കളിപ്പിക്കുമെന്നുള്ളതാണ് പ്രധാന പ്രശ്‌നം.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ കരാശപ്പോരിന് ഇറങ്ങുയാണ് ഇന്ത്യ. ബുധാഴ്ച്ച ഓവലിലാണ് മത്സരം. 2011 ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷം ഒരു ഐസിസി കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു.

മറ്റൊരു ഫൈനലിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് പ്ലയിംഗ് ഇലവന്‍ വലിയ തലവേദനയാണ്. പ്രത്യേകിച്ച് സ്പിന്നര്‍മാരുടെ കാര്യത്തില്‍. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നീ സ്പിന്നര്‍മാര്‍ ടീമിലുണ്ട്. ഇതില്‍ ആരെ കളിപ്പിക്കുമെന്നുള്ളതാണ് പ്രധാന പ്രശ്‌നം. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അക്‌സര്‍ പുറത്താവാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കേണ്ടതുണ്ടോ എന്നും പ്രധാന ചോദ്യമാണ്. 

അതിനുള്ള മറുപടി പറയുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമൊക്കെയായ എം എസ് കെ പ്രസാദ്. അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെ... ''രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരുമെന്നുള്ള പ്ലാന്‍ ടീമിനുണ്ടാവും. എന്നാല്‍ മൂടികെട്ടി അന്തരീക്ഷമാണെങ്കില്‍ പദ്ധതികള്‍ മാറ്റം വേണ്ടിവരും. എല്ലാം ഓവലിലെ സാഹചര്യത്തിനനുസരിച്ചാണ്. പിച്ചും സാഹചര്യവുമാണ് ടീമിനെ തിരുമാനിക്കേണ്ടത്.'' പ്രസാദ് പറഞ്ഞു. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വന്‍ താരപ്പോരാകും; ഇവരെ നോക്കിവച്ചോളൂ

വിക്കറ്റ് കീപ്പറായി ആര് വരണമെന്നുള്ള കാര്യത്തിലും പ്രസാദ് അഭിപ്രായം വ്യക്തമാക്കി. ''ഇഷാന് കാത്തിരിക്കണം. ഭരത് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയട്ടെ എന്നാണ് വ്യകിതപരമായ അഭിപ്രായം. റിഷഭ് പന്തിന്റെ അഭാവം നികത്തുക പ്രയാസമേറിയ കാര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഇംഗ്ലണ്ടില്‍ ഇത്രത്തോളം മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറില്ല. ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും അങ്ങനെ തന്നെ. പന്തിന് പകരക്കാരനാവുക ബുദ്ധിമുട്ടാണ്. കിഷനും ഭരതും ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരെ തിരഞ്ഞെടുക്കണമെന്നുള്ളത് ടീം മാനേജ്‌മെന്റന് വിടുന്നു.'' പ്രസാദ് വ്യക്താക്കി.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍). 

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍

യശസ്വി ജയ്സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

YouTube video player