'ആര്‍ക്കും വെറുപ്പോ വിദ്വേഷമോ ഇല്ല'; ലോര്‍ഡ്‌സ് ടെസ്റ്റിലെ വാക്കുതര്‍ക്കത്തെ കുറിച്ച് റൂട്ട്

By Web TeamFirst Published Aug 17, 2021, 10:00 PM IST
Highlights

ആന്‍ഡേഴ്‌സണ്‍ ബുമ്രയ്‌ക്കെതിരെ സംസാരിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ആന്‍ഡേഴ്‌സണും തമ്മില്‍ കോര്‍ക്കുകയുണ്ടായി. 

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ- ഇംഗ്ലണ്ട് താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ജസ്പ്രിത് ബുമ്ര ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണിനെതിരെ നിരന്തരം ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ തുടങ്ങിയതാണ്. ആന്‍ഡേഴ്‌സണ്‍ ബുമ്രയ്‌ക്കെതിരെ സംസാരിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ആന്‍ഡേഴ്‌സണും തമ്മില്‍ കോര്‍ക്കുകയുണ്ടായി. 

പിന്നീട് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ബുമ്രയ്‌ക്കെതിരെ ഇംഗ്ലീഷ് പേസര്‍മാര്‍ നിരന്തരം ബൗണ്‍സര്‍ എറിയുകയുണ്ടായി. എന്നാല്‍ മുഹമ്മദ് ഷമിയും ബുമ്രയും സധൈര്യം ഈ ആക്രമണത്തെ നേരിട്ടു. പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 89 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ട് തന്നെ.

ഇപ്പോള്‍ ഇരുടീമിലേയും താരങ്ങള്‍ തമ്മിലുണ്ടായ തകര്‍ക്കത്തെ കുറിച്ചും അത് മത്സരഫലത്തെ സ്വാധീനിച്ചോ എന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ഗ്രൗണ്ടിലുണ്ടായ വൈകാരിക സംഭവങ്ങള്‍ ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചുവെന്നാണ് റൂട്ട് പറയുന്നത്. റൂട്ടിന്റെ വാക്കുകള്‍... ''കോലിക്ക് അദ്ദേഹത്തിന്റേതായ ശൈലിയുണ്ട്. ഞാന്‍ വിശ്വസിക്കുന്നതില്‍ നേര്‍ വിപരീതമാണത്. കോലിയുടെ നേതൃത്വത്തിലുള്ള ടീം നന്നായി കളിച്ചു. അവര്‍ വൈകാരിമായി എന്തോ ഒന്നിലേക്ക് എത്തിപ്പെട്ടു. അതോടെ അവര്‍ക്ക് മേല്‍ക്കൈ ലഭിച്ചു. അവരത് തന്ത്രപരമായി ഉപയോഗിക്കുകയും ചെയ്തു. ഗ്രൗണ്ടില്‍ ആരെങ്കിലും തമ്മില്‍ ഏതെങ്കിലും തരത്തില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടെന്ന് കരുതുന്നില്ല.'' റൂട്ട് പറഞ്ഞു.

മത്സരത്തില്‍ 151 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 120 റണ്‍സ് എടുക്കുന്നതിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. ആദ്യ  ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് മാന്‍ ഓഫ് ദ മാച്ച്.

click me!