മുംബൈ പ്ലേ ഓഫിലെത്തിയാല്‍ വില്‍ ജാക്സിന് പകരം ഇംഗ്ലണ്ടിന്‍റെ മറ്റൊരു വെടിക്കെട്ട് താരമെത്തും

Published : May 16, 2025, 03:34 PM IST
മുംബൈ പ്ലേ ഓഫിലെത്തിയാല്‍  വില്‍ ജാക്സിന് പകരം ഇംഗ്ലണ്ടിന്‍റെ മറ്റൊരു വെടിക്കെട്ട് താരമെത്തും

Synopsis

അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങിയ വില്‍ ജാക്സ് മുംബൈയുടെ അവസാന രണ്ട് മത്സരങ്ങള്‍ക്കായി മുംബൈയില്‍ തിരിച്ചെത്തിയിരുന്നു.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തിയാല്‍ ഇംഗ്ലണ്ട് താരം വില്‍ ജാക്സിനും ദക്ഷിണാഫ്രിക്കന്‍ താരം റിയാൻ റിക്കിള്‍ടണും പകരമായി രണ്ട് ഇംഗ്ലണ്ട് താരങ്ങളെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോ, റിച്ചാര്‍ഡ് ഗ്ലീസണ്‍ എന്നിവരെയാണ്  മുംബൈ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇരുവരും താല്‍ക്കാലിക പകരക്കാരായിട്ടായിരിക്കും മുംബൈ ടീമിലെത്തുക.

അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങിയ വില്‍ ജാക്സ് മുംബൈയുടെ അവസാന രണ്ട് മത്സരങ്ങള്‍ക്കായി മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. ഈ മാസം 30 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനായി കളിക്കേണ്ടതിനാലാണ് ജാക്സ് പ്ലേ ഓഫിന് മുമ്പ് നാട്ടിലേക്ക് മടങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറായ റിയാന്‍ റിക്കിള്‍ടൺ ആകട്ടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ മുന്നൊരുക്കമായി സിംബാബ്‌വെക്കെതിരെ നടക്കുന്ന പരിശീലന മത്സരത്തില്‍ കളിക്കാനായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇരുവരും പോകുന്നത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ്.

ഐപിഎല്‍ താരേലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന ബെയര്‍സ്റ്റോ 2024 ജൂണിന് ശേഷം ഇംഗ്ലണ്ടിനായും കളിച്ചിട്ടില്ല. കൗണ്ടി ചാമ്പ്യൻഷിപ്പില്‍ യോര്‍ക്‌ഷെയറിന് വേണ്ടിയാണ് ബെയര്‍സ്റ്റോ ഇപ്പോൾ കളിക്കുന്നത്. ഐപിഎല്ലില്‍ ഹൈദരാബാദിനും പഞ്ചാബിനുമായി അമ്പതിലേറെ മത്സരങ്ങളില്‍ ബെയർസ്റ്റോ കളിച്ചിട്ടുണ്ട്. 34-ാം വയസില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനായി അരങ്ങേറിയ റിച്ചാര്‍ഡ് ഗ്ലീസൺ രാജ്യാന്തര കരിയറിലെറിഞ്ഞ ആദ്യ 8 പന്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത് എന്നിവരെ പുറത്താക്കി ശ്രദ്ധേയനായിരുന്നു.

ഐപിഎല്‍ പോയന്‍റ് പട്ടികയില്‍ 14 പോയന്‍റുമായി നിലവില്‍ നാലാം സ്ഥാനത്തുള്ള മുംബൈക്ക് അവസാന രണ്ട് കളികളും ജയിച്ചാലെ പ്ലേ ഓഫ് ഉറപ്പിക്കാനാവു. നാളെ പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ 21ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും 26ന് പഞ്ചാബ് കിംഗ്സിനെതിരെയുമാണ് മുംബൈയുടെ മത്സരങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര