Justin Langer : മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഫലമില്ല; ഓസീസ് പരിശീലകസ്ഥാനത്ത് ജസ്റ്റിന്‍ ലാംഗറിന്‍റെ ഭാവി തുലാസിൽ

Published : Feb 04, 2022, 06:34 PM ISTUpdated : Feb 04, 2022, 06:39 PM IST
Justin Langer : മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഫലമില്ല; ഓസീസ് പരിശീലകസ്ഥാനത്ത് ജസ്റ്റിന്‍ ലാംഗറിന്‍റെ ഭാവി തുലാസിൽ

Synopsis

ലാംഗറുടെ ഹെഡ്‌മാസ്റ്റര്‍ ശൈലിയോട് മുതിര്‍ന്ന താരങ്ങള്‍ എതിര്‍പ്പറിയിച്ചതോടെയാണ് കരാര്‍ നീട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായത്

സിഡ്‌നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം (Australian Cricket Team) പരിശീലക പദവിയിൽ ജസ്റ്റിന്‍ ലാംഗറിന്‍റെ (Justin Langer) ഭാവി തുലാസിൽ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ (Cricket Australia) ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന യോഗത്തിലും തീരുമാനമായില്ല. ജസ്റ്റിന്‍ ലാംഗറുമായി സ്വകാര്യ ചര്‍ച്ചകളിലേക്ക് ഇനി കടക്കുമെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

പന്ത് ചുരണ്ടൽ വിവാദത്തിനുശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കിയ ലാംഗറിന്‍റെ പരിശീലനത്തില്‍ ഓസീസ് ആഷസ് പരമ്പരയും ചരിത്രത്തിൽ ആദ്യമായി ട്വന്‍റി 20 ലോകകപ്പും വിജയിച്ചിരുന്നു. എന്നാൽ ലാംഗറുടെ ഹെഡ്‌മാസ്റ്റര്‍ ശൈലിയോട് മുതിര്‍ന്ന താരങ്ങള്‍ എതിര്‍പ്പറിയിച്ചതോടെയാണ് കരാര്‍ നീട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായത്. ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഓസ്‌ട്രേലിയയുടെ അടുത്ത ദൗത്യം. 24 വര്‍ഷത്തിന് ശേഷം അരങ്ങേറുന്ന ചരിത്ര പാകിസ്ഥാന്‍ പര്യടനം ഇതിന് പിന്നാലെ നടക്കും. 

ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിക്കുമെന്ന് കമ്മിന്‍സ്

'ഓസീസ് പരിശീലകനായി മികച്ച പ്രകടനമാണ് ജസ്റ്റിന്‍ ലാംഗര്‍ കാഴ്‌ചവെച്ചത്. നാല് വര്‍ഷമായി ലാംഗര്‍ പരിശീലകനാണ്. അദേഹത്തിന്‍റെ പ്രകടനം പരിശോധിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. അതൊരു നല്ല കാര്യമാണ് എന്നാണ് അഭിപ്രായം. ക്രിക്കറ്റര്‍മാര്‍ എന്ന നിലയില്‍ എപ്പോഴും നമ്മള്‍ വിശകലനങ്ങള്‍ക്ക് വിധേയരാകും. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കയ്യിലാണ് അന്തിമ തീരുമാനം. അതിനായി കാത്തിരിക്കണം. ലാംഗറിനൊപ്പമുള്ള എന്‍റെ കാലയളവ് മനോഹരമായിരുന്നു' എന്നും ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു. 

ഇപ്പോള്‍ അമ്പത്തിയൊന്ന് വയസുള്ള ലാംഗര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രതാപകാലത്തെ കരുത്തനായ താരങ്ങളിലൊരാളായിരുന്നു. 105 ടെസ്റ്റില്‍ 23 സെഞ്ചുറികളും മൂന്ന് ഇരട്ട ശതകങ്ങളും സഹിതം 7696 റണ്‍സ് നേടി. എട്ട് ഏകദിനത്തില്‍ 160 റണ്‍സാണ് സമ്പാദ്യം. 1993ലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. അടുത്തിടെ ലാംഗറിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അവരുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

Team India : സീനിയര്‍ ബൗളര്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനാവില്ല; കാരണമുണ്ടെന്ന് ഭരത് അരുണ്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍