ടി20 ലോകകപ്പിന് തൊട്ടു മുമ്പ് ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനവുമായി ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ൻ വില്യംസണ്‍

Published : Nov 02, 2025, 08:04 AM IST
Kane Williamson

Synopsis

ടി20യില്‍ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കമെന്ന് വില്യംസണ്‍ വ്യക്തമാക്കി. ടി20 ഫ്രാഞ്ചൈസി ലീഗുകളിലും തുടർന്നും കളിക്കും എന്നും വില്യംസൺ വ്യക്തമാക്കി.

ക്രൈസ്റ്റ്ചര്‍ച്ച്:  ടി20 ലോകകപ്പിന് നാലു മാസം മാത്രം ബാക്കിയിരിക്ക രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്ര്യാപിച്ച് ആരാധകരെ ഞെട്ടിച്ച് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍. ന്യൂസിലന്‍ഡിനായി 93 ടി20 മത്സരങ്ങളിൽ കളിച്ച 35-കാരനായ വില്യംസണ്‍ 33 റണ്‍സ് ശാശരിയില്‍ 18 അര്‍ധസെഞ്ചുറികള്‍ അടക്കം 2575 റൺസ് നേടിയിട്ടുണ്ട്.

75 ടി20 മത്സരങ്ങളിൽ ന്യൂസിലന്‍ഡിനെ നയിച്ച വില്യംസണ് കീഴിലാണ് 2021 ലോകകപ്പിൽ ടീം ഫൈനലിലെത്തിയത്. 2016ലും 2022ലും ന്യൂിലന്‍ഡിനെ സെമിയിലെത്തിക്കാനും വില്യംസണായി. 2024ലെ ടി20 ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ വൈറ്റ് ബോള്‍ ക്യാപ്റ്റൻസി മിച്ചല്‍ സാന്‍റ്നർക്ക് വില്യംസണ്‍ കൈമാറുകയായിരുന്നു. അടുത്തിയടെ നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്ന വിട്ടുനിന്ന വില്യംസണ് പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

 

2021ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയ്ക് മുന്നില്‍ അടിയറവ് പറയേണ്ടിവന്നെങ്കിലും ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ടപ്പോള്‍ ഒറ്റക്ക് പൊരുതിയ വില്യംസണ്‍ നേടിയ 85 റണ്‍സായിരുന്നു കിവീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ടി20യില്‍ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കമെന്ന് വില്യംസണ്‍ വ്യക്തമാക്കി. ടി20 ഫ്രാഞ്ചൈസി ലീഗുകളിലും തുടർന്നും കളിക്കും എന്നും വില്യംസൺ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇത് ശരിക്കും അറപ്പുളവാക്കുന്നത്'; ചാഹലിനൊപ്പമുള്ള വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഷെഫാലി ബഗ്ഗ
കണ്ണൂ‍ർക്കാരൻ ഷറഫു മുതൽ അമേരിക്കയുടെ നേത്രാവൽക്കർ വരെ, ലോകകപ്പിൽ പട നയിക്കാൻ 40 ഇന്ത്യൻ താരങ്ങൾ, കൂടുതല്‍ കാനഡയില്‍‍