കൊവിഡ് ബാധിച്ച കനിക തങ്ങിയ ഹോട്ടലില്‍ താമസിച്ചു; ദക്ഷിണാഫ്രിക്കാന്‍ താരങ്ങള്‍ നിരീക്ഷണത്തില്‍

Published : Mar 22, 2020, 06:48 PM ISTUpdated : Mar 22, 2020, 07:33 PM IST
കൊവിഡ് ബാധിച്ച കനിക തങ്ങിയ ഹോട്ടലില്‍ താമസിച്ചു; ദക്ഷിണാഫ്രിക്കാന്‍ താരങ്ങള്‍ നിരീക്ഷണത്തില്‍

Synopsis

ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കൊവിഡ് -19 സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലില്‍  

ലഖ്‌നൗ: ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കൊവിഡ് -19 സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലില്‍. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം ലഖ്‌നൗവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കനിക റൂമെടുത്തിരുന്നു. ഇതേ ഹോട്ടലിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീം അംഗങ്ങളും  താമസിച്ചിരുന്നത്.

മാര്‍ച്ച് 15ന് നടത്തേണ്ടിയിരുന്ന മത്സരം കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. പിന്നാലെ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 11മുതല്‍ കനിക നഗരത്തിലുണ്ടായിരുന്നു. ഇവരുടെ സഞ്ചാരപദം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുപി ആരോഗ്യവകുപ്പ് ഇപ്പോള്‍. അയ്യായിരത്തോളം അംഗങ്ങളുള്ള 100 ടീമുകളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഈ അന്വേഷണത്തിനിടെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം അംഗങ്ങള്‍ ഹോട്ടലില്‍ താമസിച്ച വിവരം ലഭിക്കുന്നത്. നിലവില്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ് താരങ്ങള്‍. 
 

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്