കെ എല്‍ രാഹുലോ ബാബർ അസമോ; ആരാണ് കേമനെന്ന ഉത്തരവുമായി ബ്രാഡ് ഹോഗ്

By Web TeamFirst Published Mar 22, 2020, 3:21 PM IST
Highlights

സമീപകാലത്ത് വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് കെ എല്‍ രാഹുല്‍

സിഡ്‍നി: യുവതാരങ്ങളില്‍ ആരാണ് കേമന്‍, കെ എല്‍ രാഹുലോ ബാബർ അസമോ?. ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെക്കാള്‍ മികച്ചത് പാകിസ്ഥാന്‍റെ ബാബർ അസമാണെന്ന് പറയുന്നു ഓസീസ് മുന്‍ സ്‍പിന്നർ ബ്രാഡ് ഹോഗ്. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനായിരുന്നു ഹോഗിന്‍റെ മറുപടി. 

Hmmm, Babar. https://t.co/8cIp53AExZ

— Brad Hogg (@Brad_Hogg)

സ്ഥിരത കൊണ്ട് നിലവിലെ പാക് ടീമിലെ ഏറ്റവും കരുത്തനായ ബാറ്റ്സ്‍മാനാണ് ബാബർ അസം. 2016ല്‍ അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മൂന്ന് ഫോർമാറ്റിലും ആദ്യ അഞ്ച് റാങ്കിലുണ്ട്. ഏകദിനത്തില്‍ 54.18 ഉം ടി20യില്‍ 50.72 ഉം ടെസ്റ്റില്‍ 45.12 ഉം ശരാശരിയുണ്ട് അസമിന്. ടെസ്റ്റില്‍ 1850 റണ്‍സും ഏകദിനത്തില്‍ 3359 റണ്‍സും ടി20യില്‍ 1471 റണ്‍സും സ്വന്തം. പാക് ടി20 ടീമിന്‍റെ നായകന്‍ കൂടിയാണ് ബാബർ അസം. 

Read more: ലൈംഗികാരോപണം: ഇന്ത്യന്‍ മുന്‍ താരത്തെ പരിശീലക സ്ഥാനത്തുനിന്ന് സസ്‍പെന്‍ഡ് ചെയ്ത

അതേസമയം സമീപകാലത്ത് വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. മിസ്റ്റർ 360 അടക്കമുള്ള വിശേഷണങ്ങള്‍ രാഹുലിനുണ്ട്. ടെസ്റ്റില്‍ 34.59 ശരാശരിയില്‍ 2006 റണ്‍സും ഏകദിനത്തില്‍ 47.65 ശരാശരിയില്‍ 1239 റണ്‍സും ടി20യില്‍ 45.66 ശരാശരിയില്‍ 1461 റണ്‍സുമാണ് സ്വന്തമായുള്ളത്. 

Read more: ഐപിഎല്‍ നീട്ടിവച്ചതുകൊണ്ട് നേട്ടമുണ്ടാക്കിയ താരം; അങ്ങനെയൊരാളുണ്ട്!

click me!