
ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കപില്‍ ദേവ്. ഈ തീരുമാനം കോലിയുടെ കരിയറിലെ ഏറ്റവും വലിയ അബദ്ധമാണെന്ന് കപില്‍ ദേവ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സിന് അരികില്‍ എത്തിനില്‍ക്കേ കഴിഞ്ഞ വര്‍ഷം മേയ് 12നായിരുന്നു വിരാട് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ജനുവരി മൂന്നിന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു അവസാന ടെസ്റ്റ്. വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്‌പോള്‍ 123 ടെസ്റ്റില്‍ 46.85 ശരാശരിയോടെ 9,230 റണ്‍സ് ആയിരുന്നു കോലിയുടെ സമ്പാദ്യം. ഇതില്‍ 30 സെഞ്ച്വറി.
കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. പ്രായം 36 ആയെങ്കിലും യുവതാരങ്ങളെ വെല്ലുന്ന ശാരീരിക ക്ഷമതയാണ് കോലിക്ക്. ടെസ്റ്റില്‍ നിന്ന് വിരമിച്ച തീരുമാനം കരിയറിലെ ഏറ്റവും വലിയ അബദ്ധമാണ്. പത്ത് വര്‍ഷം കഴിയുമ്പോള്‍ കോലി ഏറ്റവും കൂടുതല്‍ പശ്ചാതപിക്കുക ഈ തീരുമാനത്തെ ഓര്‍ത്തായിരിക്കുമെന്നും കപില്‍ ദേവ്. 2024ലെ ലോകകപ്പ് വിജയത്തിന് പിന്നാലെ കോലി ട്വന്റി 20യില്‍ നിന്ന് വിരമിച്ചിരുന്നു. പിന്നാലെ ടെസ്റ്റിനോടും വിടപറഞ്ഞ കോലി ഏകദിനത്തില്‍ മാത്രമാണിപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നത്.
അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന കോലി ഈ വര്‍ഷം കളിച്ച 13 ഇന്നിംഗ്‌സില്‍ 53.17 രാശരിയില്‍ 638 റണ്‍സ് എടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ച്വറികളും നാല് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!