ടെസ്റ്റില്‍ അശ്വിനെ ഒഴിവാക്കാമെങ്കില്‍ ടി20 ലോകകപ്പില്‍ നിന്ന് കോലിയെയും ഒഴിവാക്കാം, തുറന്നു പറഞ്ഞ് കപില്‍

Published : Jul 09, 2022, 08:26 PM ISTUpdated : Jul 27, 2022, 11:37 PM IST
ടെസ്റ്റില്‍ അശ്വിനെ ഒഴിവാക്കാമെങ്കില്‍ ടി20 ലോകകപ്പില്‍ നിന്ന് കോലിയെയും ഒഴിവാക്കാം, തുറന്നു പറഞ്ഞ് കപില്‍

Synopsis

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ അശ്വിനെ പുറത്തിരുത്താമെങ്കില്‍ ഒന്നാം നമ്പര്‍ ബാറ്ററായ കോലിയെയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരുത്താവുന്നതാണ്. നിലവിലെ സാഹചര്യം അതാണ്. കാരണം, മുന്‍വര്‍ഷങ്ങളില്‍ ബാറ്റുചെയ്തപോലെയല്ല കോലിയുടെ ഇപ്പോഴത്തെ ബാറ്റിംഗ്. മികച്ച പ്രകടനങ്ങളുടെ പേരിലാണ് കോലി ഒന്നാം നമ്പര്‍ ബാറ്ററായത്. പക്ഷെ ഇപ്പോള്‍ പഴയ കോലിയെ കാണാനില്ല.

ദില്ലി: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയെ ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റിലും ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള അശ്വിനെ ബെഞ്ചിലിരുത്താമെങ്കില്‍ മോശം ഫോമിലുള്ള കോലിയെ എന്തുകൊണ്ട് ടി20 ലോകകപ്പില്‍ പുറത്തിരുത്തിക്കൂടാ എന്നും കപില്‍ എബിപി ന്യൂസിനോട് ചോദിച്ചു.

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ അശ്വിനെ പുറത്തിരുത്താന്‍ പറ്റുമെങ്കില്‍ ഒന്നാം നമ്പര്‍ ബാറ്ററായ കോലിയെയും മോശം ഫോമിന്‍റെ പേരില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരുത്താവുന്നതാണ്. നിലവിലെ സാഹചര്യം അതാണ്. കാരണം, മുന്‍വര്‍ഷങ്ങളില്‍ ബാറ്റ് ചെയ്തപോലെയല്ല കോലിയുടെ ഇപ്പോഴത്തെ ബാറ്റിംഗ്. മികച്ച പ്രകടനങ്ങളുടെ പേരിലാണ് വിരാട് കോലി ലോകത്തെ ഒന്നാം നമ്പര്‍ ബാറ്ററായത്. പക്ഷെ ഇപ്പോള്‍ പഴയ വിരാട് കോലിയെ എങ്ങും കാണാനില്ല.

ഏതാണ് ബെസ്റ്റ് എന്ന് പറയാനാവാത്ത രണ്ട് വണ്ടർ ക്യാച്ചുകള്‍, ഞെട്ടിച്ച് ബട്‍ലറും മലാനും- വീഡിയോ

യുവതാരങ്ങള്‍ തുടര്‍ച്ചയായി മികവ് കാട്ടുമ്പോള്‍ അവരെ ഏറെക്കാലം പുറത്തിരുത്താനാവില്ല. ടീമിലെ സ്ഥാനത്തിനായുള്ള ഈ മത്സരം നല്ലതാണ്. മികച്ച പ്രകടനങ്ങളിലൂടെ യുവതാരങ്ങള്‍ വിരാട് കോലിയെ പിന്തള്ളട്ടെ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ ഒഴിവാക്കി എന്നും പറയാം. ചിലര്‍ വിശ്രമം എന്നും മറ്റു ചിലര്‍ ഒഴിവാക്കി എന്നും പറയുന്നു എന്നേയുള്ളു.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ എല്ലാ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡീലിറ്റ് ചെയ്ത് ജഡേജ

സെലക്ടര്‍മാര്‍ വിരാട് കോലിയെ ടീമിലെടുത്തില്ല എന്നതിനര്‍ത്ഥം അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്നതുതന്നെയാണ്. ഒരുപാട് താരങ്ങളുള്ളപ്പോള്‍ ഫോമിലുള്ള കളിക്കാരെയാണ്  ടീമില്‍ കളിപ്പിക്കേണ്ടത്. ടീമിലെ സ്ഥിരം കളിക്കാരനായി എന്നതിനര്‍ത്ഥം തുടര്‍ച്ചയായി അഞ്ച് കളിയില്‍ മികവ് കാട്ടിയില്ലെങ്കിലും സ്ഥാനം കിട്ടുമെന്നല്ലെന്നും കപില്‍ ദേവ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടം; റാണയ്ക്ക് രണ്ട് വിക്കറ്റ്
വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം മുംബൈ മത്സരം സമനിലയില്‍ അവസാനിച്ചു