സീസണിലെ ആദ്യ എട്ടുകളികളില്‍ ആറെണ്ണത്തിലും ചെന്നൈ തോറ്റതോടെ ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തി. പിന്നാലെ പരിക്കുമൂലം ജഡേജ സീസണിലെ പിന്നീടുള്ള മത്സരങ്ങളില്‍ കളിച്ചതുമില്ല.

സതാംപ്ടണ്‍: ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്ത് രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ 2021, 2022 സീസണിലെ പോസ്റ്റുകളാണ് ജഡേജ നീക്കം ചെയ്തതായി ആരാധകര്‍ കണ്ടെത്തിയത്. ഇതോടെ ചെന്നൈ ടീമും ജഡേജയും അത്ര നല്ല രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകളുമെത്തി.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്തത് ജഡേജയുടെ വ്യക്തിപരമായ കാര്യമാണെന്നും ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നും ചെന്നൈ ടീം പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകസ്ഥാനം ധോണിയില്‍ നിന്ന് ജഡേജ ഏറ്റെടുത്തിരുന്നു.

ഏതാണ് ബെസ്റ്റ് എന്ന് പറയാനാവാത്ത രണ്ട് വണ്ടർ ക്യാച്ചുകള്‍, ഞെട്ടിച്ച് ബട്‍ലറും മലാനും- വീഡിയോ

എന്നാല്‍ സീസണിലെ ആദ്യ എട്ടുകളികളില്‍ ആറെണ്ണത്തിലും ചെന്നൈ തോറ്റതോടെ ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തി. പിന്നാലെ പരിക്കുമൂലം ജഡേജ സീസണിലെ പിന്നീടുള്ള മത്സരങ്ങളില്‍ കളിച്ചതുമില്ല. ഇതോടെ ജഡേജയും ചെന്നൈ ടീം മാനേജ്മെന്‍റും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബയോപിക്കില്‍' ബ്രാഡ് പിറ്റ് അഭിനയിക്കണം; പറഞ്ഞതേ ഓർമ്മയുള്ളൂ, പാക് ക്രിക്കറ്റർക്ക് ട്രോള്‍പൂരം

കഴിഞ്ഞ സീസണില്‍ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്ത്ത്. 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്.