കെസിഎ-എൻ.എസ്.കെ ടി20: കോട്ടയത്തെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തി കൊല്ലം, ജയം 5 വിക്കറ്റിന്

Published : May 31, 2025, 08:42 PM IST
കെസിഎ-എൻ.എസ്.കെ ടി20: കോട്ടയത്തെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തി കൊല്ലം, ജയം 5 വിക്കറ്റിന്

Synopsis

ആദ്യം ബാറ്റ് ചെയ്ത കോട്ടയം 13.1 ഓവറിൽ 80 റൺസിന് ഓൾ ഔട്ടായി. 21 റൺസെടുത്ത ഡോണി അഗസ്റ്റിനും 17 റൺസെടുത്ത ക്യാപ്റ്റൻ കെ എൻ ഹരികൃഷ്ണനും മാത്രമാണ് കോട്ടയത്തിന് വേണ്ടി തിളങ്ങിയത്. 

തിരുവനന്തപുരം: കെസിഎ- എൻ.എസ്.കെ ടി20 ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തോൽപിച്ച് കൊല്ലം. മഴ മൂലം 14 ഓവർ വീതമാക്കി ചുരുക്കിയ മൽസരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കൊല്ലത്തിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കോട്ടയം 13.1 ഓവറിൽ 80 റൺസിന് ഓൾ ഔട്ടായി. 21 റൺസെടുത്ത ഡോണി അഗസ്റ്റിനും 17 റൺസെടുത്ത ക്യാപ്റ്റൻ കെ എൻ ഹരികൃഷ്ണനും മാത്രമാണ് കോട്ടയത്തിന് വേണ്ടി തിളങ്ങിയത്. 

കൊല്ലത്തിന് വേണ്ടി അജയഘോഷും അശ്വന്ത് ശങ്കറും മൂന്ന് വിക്കറ്റ് വീതവും രഞ്ജു കോശി രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ഒരോവർ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 24 റൺസെടുത്ത ടി എസ് വിനിലും 21 റൺസെടുത്ത രഞ്ജു കോശിയുമാണ് കൊല്ലത്തെ വിജയത്തിലെത്തിച്ചത്. അദ്വൈത് പ്രിൻസ് 22 റൺസെടുത്തു. കോട്ടയത്തിന് വേണ്ടി അഖിൽ സജീവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അജയഘോഷാണ് പ്ലെയർ ഓഫ് ദി മാച്ച്.

മുന്‍ മത്സരത്തില്‍ കൊല്ലം വയനാടിനോട് രണ്ട് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു.മഴ മൂലം 17 ഓവർ വീതമാക്കി ചുരുക്കിയ മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത വയനാട് ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ലക്ഷ്യത്തിന് തൊട്ടരികെ വരെയെത്തി പൊരുതി വീഴുകയായിരുന്നു. 17 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. അക്ഷയ് മനോർ, എസ് എസ് ഷാരോൺ എന്നിവർ 25 റൺസ് വീതം നേടി. പത്ത് പന്തുകളിൽ 17 റൺസ് നേടിയ ടി എസ് വിനിലും, മൂന്ന് പന്തുകളിൽ 11 റൺസെടുത്ത എ ജി അമലും കൊല്ലത്തിന് പ്രതീക്ഷ നൽകിയെങ്കിലും ഇരുവരും പുറത്തായത് തിരിച്ചടിയായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര