കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പ്: പേൾസിനെ തോൽപിച്ച് എമറാൾഡ് ഫൈനലിൽ

Published : Sep 12, 2026, 07:24 AM IST
KCA Pink T20

Synopsis

പേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. 28 പന്തുകളിൽ 47 റൺസുമായി പുറത്താകാതെ നിന്ന ദൃശ്യ വാസുദേവന്റെ ഇന്നിങ്സാണ് എമറാൾഡിനെ മികച്ച സ്കോറിലെത്തിച്ചത്.

തിരുവനന്തപുരം: അവസാന ലീഗ് മത്സരത്തിൽ പേൾസിനെ 63 റൺസിന് തകർത്ത് എമറാൾഡ്, കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ കടന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ സഫയറാണ് എമറാൾഡിന്‍റെ എതിരാളി. മറ്റൊരു മത്സരത്തിൽ ആംബർ സഫയറിനെ 30 റൺസിന് തോൽപിച്ചു. 20 പോയിന്‍റുള്ള സഫയർ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.

പേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. 28 പന്തുകളിൽ 47 റൺസുമായി പുറത്താകാതെ നിന്ന ദൃശ്യ വാസുദേവന്റെ ഇന്നിങ്സാണ് എമറാൾഡിനെ മികച്ച സ്കോറിലെത്തിച്ചത്. ബി സൗപർണ്ണിക 22 റൺസെടുത്തു. പേൾസിനു വേണ്ടി രോഹിണി മാനെ, അഷിമ ആന്റണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പേൾസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. 32 റൺസെടുത്ത ശ്രേയ പി. സിജു മാത്രമാണ് പേൾസ് നിരയിൽ തിളങ്ങിയത്. എമറാൾഡിനു വേണ്ടി ശ്രേയ റോയ് നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ദൃശ്യ വാസുദേവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

മറ്റൊരു മത്സരത്തിൽ ക്യാപ്റ്റൻ ടി. ഷാനിയുടെ ഓൾറൗണ്ട് മികവാണ് സഫയറിനെതിരെ ആംബറിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആംബർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. ഷാനിയും പി. സൗരഭ്യയും ചേർന്നുള്ള 86 റൺസിന്റെ കൂട്ടുകെട്ടാണ് ആംബറിന്റെ ഇന്നിങ്സിന് കരുത്തുപകർന്നത്. ഷാനി പുറത്താകാതെ 59-ഉം സൗരഭ്യ 45-ഉം റൺസെടുത്തു. സഫയറിനു വേണ്ടി എം. ഐശ്വര്യ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫയർ 18.5 ഓവറിൽ 113 റൺസിന് ഓൾഔട്ടായി. 51 റൺസെടുത്ത അൻസു സുനിലും 22 റൺസെടുത്ത മാളവിക സാബുവും മാത്രമാണ് സഫയർ ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ടി. ഷാനിയാണ് സഫയർ ബാറ്റിങ് നിരയെ തകർത്തത്. സായൂജ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ടി. ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിഎസ്കെയിൽ ധോണിക്ക് ഓഹരിയുണ്ട്, വിശദാംശങ്ങൾ വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്
സ്വന്തം നാട്ടിൽ 'അതിഥികളായി' ടീം ഇന്ത്യ, ചരിത്രത്തിലാദ്യമായി വിസിറ്റേഴ്സ് ഡ്രസ്സിങ് റൂം ഉപയോഗിക്കാൻ ശ്രേയസും സംഘവും