സിഎസ്കെയിൽ ധോണിക്ക് ഓഹരിയുണ്ട്, വിശദാംശങ്ങൾ വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്

Published : Sep 11, 2026, 05:51 PM IST
Ex-CSK Captain MS Dhoni

Synopsis

ഒരു ലക്ഷം ഓഹരികളുണ്ടെങ്കിലും കമ്പനിയുടെ ആകെ ഓഹരി വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 0.01 ശതമാനം മുതൽ 0.02 ശതമാനം വരെ മാത്രമാണ്.

ചെന്നൈ: ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്‍റെ 15 മുതൽ 20 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാൻ മുൻ ക്യാപ്റ്റൻ എം.എസ് ധോണി ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി സിഎസ്‌കെ ടീം മാനേജ്‌മെന്‍റ്. എന്നാൽ, ഫ്രാഞ്ചൈസിയിൽ ചെറിയൊരു ശതമാനം ഓഹരി നിലവിൽ ധോണിയുടെ പക്കലുണ്ടെന്ന് സിഎസ്കെ വ്യക്തമാക്കി. ക്രിക്ബസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മുൻപ് സ്വകാര്യ ട്രാൻസാക്ഷൻ വഴി സ്വന്തമാക്കിയ ഒരു ലക്ഷത്തിലധികം ഓഹരികൾ ധോണിയുടെ കൈവശമുണ്ട്.

ഒരു ലക്ഷം ഓഹരികളുണ്ടെങ്കിലും കമ്പനിയുടെ ആകെ ഓഹരി വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 0.01 ശതമാനം മുതൽ 0.02 ശതമാനം വരെ മാത്രമാണ്. ഐപിഎൽ ഫ്രാഞ്ചൈസികളുടെ നിലവിലെ വിപണി മൂല്യമനുസരിച്ച് ധോണിയുടെ കൈവശമുള്ള ഓഹരികള്‍ക്ക് ഏകദേശം 2.6 കോടി മുതൽ 3 കോടി രൂപ വരെ മാത്രമെ മൂല്യമുള്ളു. ടീം ഉടമയായ എൻ. ശ്രീനിവാസന്‍റെ കുടുംബത്തിന് ടീമിൽ 55 ശതമാനത്തിലധികം ഓഹരി നിക്ഷേപവും നിയന്ത്രണവുമുള്ളപ്പോള്‍, 30 കോടിയിലധികം പൊതു ഓഹരി ഉടമകളുമുണ്ട്.

സിഎസ്കെയുടെ 15 മുതൽ 20 ശതമാനം വരെ വലിയ ഓഹരി പങ്കാളിത്തം സ്വന്തമാക്കാൻ ധോണി ശ്രമിച്ചതായി കഴിഞ്ഞ മാസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, അത്തരം യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നാണ് ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കി. പൊതു വിപണിയിൽ ട്രേഡ് ചെയ്യാത്ത അൺലിസ്റ്റഡ് കമ്പനിയാണ് ചെന്നൈ സൂപ്പർ കിങ്സ്. ഓഹരി പങ്കാളിത്തം കുറവാണെങ്കിലും ടീമിലെ തന്ത്രപ്രധാന തീരുമാനങ്ങളിൽ ധോണിയുടെ സ്വാധീനം വ്യക്തമാണ്. മുൻ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നതിലും, മെഗാ ലേലത്തിന് മുന്നോടിയായുള്ള ട്രേഡിങ് നീക്കങ്ങളിലും ധോണി സജീവമായി ഇടപെടുന്നുണ്ട്. പരിക്കുമൂലം കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന ധോണി, വരാനിരിക്കുന്ന സീസണിൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനും പുതിയ കോച്ചിനുമൊപ്പം എങ്ങനെ ടീമിനെ മുന്നോട്ട് നയിക്കുമെന്ന ഉറ്റുനോക്കുകയാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വന്തം നാട്ടിൽ 'അതിഥികളായി' ടീം ഇന്ത്യ, ചരിത്രത്തിലാദ്യമായി വിസിറ്റേഴ്സ് ഡ്രസ്സിങ് റൂം ഉപയോഗിക്കാൻ ശ്രേയസും സംഘവും
തിലക് വർമയെ എവിടെ കളിപ്പിക്കും?; അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡിവില്ലിയേഴ്സ്