
കൊച്ചി: കൊച്ചി സ്റ്റേഡിയം ക്രിക്കറ്റിന് കൂടി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജിസിഡിഎയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ കത്ത് അയച്ചു. കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമുമായി ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് കത്തിലെ ആവശ്യം. സ്റ്റേഡിയം വിട്ടുതന്നില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കടക്കുമെന്ന സൂചനയും കെസിഎ കത്തിലൂടെ നല്‍കുന്നു. സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് കൈമാറിയശേഷം പലയിടത്തും തകരാര്‍ ഉണ്ടായെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്റ്റേഡിയത്തിന്‍റെ കാര്യത്തില്‍ ജിസിഡിഎയുമായി 30 വര്‍ഷത്തെ കരാറുണ്ട് കെസിഎയ്ക്ക്. ഒരു കോടി രൂപ ഡെപ്പോസിറ്റായി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയം വിട്ടുനല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തീരുമാനം. കെസിഎ അനുകൂല നിലപാടാണ് ജിസിഡിഎയുടേതും. സ്റ്റേഡിയം ക്രിക്കറ്റിനുകൂടി വിട്ടുനല്‍കുന്നത് ഫുട്ബോള്‍ മത്സരങ്ങളെ ബാധിക്കുമെന്ന ബ്ലാസ്റ്റേഴ്സ് നിലപാടാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!