ഇന്ത്യ-വിന്‍ഡീസ് കാര്യവട്ടം ടി20ക്ക് വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വ്യാജമെന്ന് കെസിഎ

By Web TeamFirst Published Nov 11, 2019, 7:34 PM IST
Highlights

വളന്റിയര്‍മാരെ നിയോഗിക്കാന്‍ കെ.സി.എ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് ഇതുമായി യോതൊരു ബന്ധവുമില്ലെന്നും കെ.സി.എ അറിയിച്ചു.

തിരുവനന്തപുരം: ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്റീസ് ടി20 മത്സരത്തിന് വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) അറിയിച്ചു.

വളന്റിയര്‍മാരെ നിയോഗിക്കാന്‍ കെ.സി.എ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് ഇതുമായി യോതൊരു ബന്ധവുമില്ലെന്നും കെ.സി.എ അറിയിച്ചു.

ഇത്തരം വ്യാജ സന്ദേശങ്ങളില്‍ പെട്ട് പണം നഷ്ടമാകുന്നതിന് കെ.സി.എ ഉത്തരവാദിയല്ല. ടി20യുമായി ബന്ധപ്പെട്ട് വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള വ്യാജ സന്ദേശം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കെ.സി.എ നിയമനടപടി സ്വീകരിക്കുന്നത്.

click me!