കെസിഎല്‍ സീസണ്‍-3; അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്‍റെ മുഖ്യ പരിശീലകൻ

Published : Aug 04, 2026, 07:48 PM IST
Abhishek Mohan

Synopsis

കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) മികച്ച ഫാസ്റ്റ് ബൗളർക്കുള്ള പുരസ്കാരം രണ്ട് തവണ നേടിയിട്ടുള്ള അദ്ദേഹം നിലവിൽ കെ.സി.എ അണ്ടർ-16 ആൺകുട്ടികളുടെ ടീമിന്റെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചു വരികയാണ്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്‍റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ് ബൗളറും പരിശീലകനുമായ അഭിഷേക് മോഹൻ എസ്.എൽ നിയമിതനായി. കേരളത്തിനായി രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ പ്രധാന ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച പരിചയസമ്പത്തുമായാണ് അഭിഷേക് ടീമിന്റെ ചുമതലയേൽക്കുന്നത്.

2014-15 അണ്ടർ-23 സീസണിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന നേട്ടം കൈവരിച്ച അഭിഷേക്, അണ്ടർ-19 വിഭാഗത്തിൽ രണ്ട് തവണ ദക്ഷിണ മേഖലയെ  പ്രതിനിധീകരിക്കുകയും ഇന്ത്യ അണ്ടർ-23 ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) മികച്ച ഫാസ്റ്റ് ബൗളർക്കുള്ള പുരസ്കാരം രണ്ട് തവണ നേടിയിട്ടുള്ള അദ്ദേഹം നിലവിൽ കെ.സി.എ അണ്ടർ-16 ആൺകുട്ടികളുടെ ടീമിന്റെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചു വരികയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) സീനിയർ അസോസിയേറ്റ് ആയ അഭിഷേക്, എസ്.ബി.ഐ ക്രിക്കറ്റ് ടീം അംഗം കൂടിയാണ്.

ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ മത്സരം. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ 16 അംഗ കരുത്തുറ്റ ടീമിനെയാണ് ലേലത്തിലൂടെ ഫ്രാഞ്ചൈസി ഇത്തവണ അണിനിരത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇങ്ങനെയൊരു ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുക്കാൻ രവി ശാസ്ത്രി തന്നെ ചീഫ് സെലക്ടറാവണം, തുറന്നു പറഞ്ഞ് ആകാശ് ചോപ്ര
വിക്കറ്റ് വീഴ്ത്തിയിട്ടും കാര്യമില്ല, വാതിൽ കൊട്ടിയടച്ച് അഗാർക്കർ; മുഹമ്മദ് ഷമിക്ക് ഇനി തിരിച്ചുവരവില്ലേ