'സഞ്ജുവിനെയും അഭിഷേകിനെയും മാറ്റേണ്ട, പക്ഷെ ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചേ തീരൂ', തുറന്നു പറഞ്ഞ് ഗവാസ്കര്‍

Published : Jun 29, 2026, 05:00 PM IST
Sanju Samson

Synopsis

കഴിഞ്ഞ ഒരു മാസമായി ഞാൻ പറയുന്നു, വൈഭവ് സൂര്യവംശിയുടെ നിലവിലെ ഫോം കണക്കിലെടുത്ത് അവനെ കളിപ്പിക്കണമായിരുന്നു എന്ന്. ഒരു മത്സരത്തിൽ അഭിഷേകിനൊപ്പവും അടുത്ത മത്സരത്തിൽ സഞ്ജുവിനൊപ്പവും അവന് ഓപ്പൺ ചെയ്യാമായിരുന്നു.

ലണ്ടൻ: അയർലൻഡിനെതിരായ ടി20 പരമ്പര തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് ഗവാസ്‌കർ ആവശ്യപ്പെട്ടു. ജൂലൈ 1-ന് ഡർഹാമിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടം.

കഴിഞ്ഞ ഒരു മാസമായി ഞാൻ പറയുന്നു, വൈഭവ് സൂര്യവംശിയുടെ നിലവിലെ ഫോം കണക്കിലെടുത്ത് അവനെ കളിപ്പിക്കണമായിരുന്നു എന്ന്. ഒരു മത്സരത്തിൽ അഭിഷേകിനൊപ്പവും അടുത്ത മത്സരത്തിൽ സഞ്ജുവിനൊപ്പവും അവന് ഓപ്പൺ ചെയ്യാമായിരുന്നു. അവൻ ഒറ്റയ്ക്ക് കളി ജയിപ്പിക്കും എന്നല്ല ഞാൻ പറയുന്നത്. ചിലപ്പോൾ അവൻ 10-15 റൺസിന് പുറത്തായേക്കാം. എന്നാൽ ഒരു യുവതാരത്തെ പരീക്ഷിക്കാൻ ഇതിലും മികച്ചൊരു അവസരം വേറെ ലഭിക്കില്ലായിരുന്നു. ഇനി വൈകരുത്, ഫോമില്ലാത്ത ബാറ്റർമാരെ ബെഞ്ചിലിരുത്തി ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിക്കണം-ഗവാസ്കര്‍ പറഞ്ഞു.

സഞ്ജുവിനെയും അഭിഷേകിനെയും പെട്ടെന്ന് മാറ്റുന്നത് ശരിയല്ല. എന്നാൽ മധ്യനിരയിൽ നിന്ന് ഒരാളെ മാറ്റി വൈഭവിനെ മൂന്നാം നമ്പറിൽ കളിപ്പിക്കാം. ഇംഗ്ലണ്ടിനെ ഞെട്ടിക്കണമെങ്കിൽ അവനെ ഇറക്കണം. അവൻ ക്രീസിൽ നിലയുറപ്പിച്ചാൽ ഇംഗ്ലണ്ട് ബൗളർമാർ നിഷ്പ്രഭരാകുമെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.

അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളിലും റൺസ് പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ തകർപ്പൻ പ്രകടനവും, അടുത്തിടെ ലിസ്റ്റ്-എ ക്രിക്കറ്റിൽ വെറും 11 പന്തിൽ നേടിയ അതിവേഗ അർധസെഞ്ചുറിയും നേടി മിന്നുന്ന ഫോമിലാണ് വൈഭവ്. ജൂലൈ 1-ന് വൈഭവ് സൂര്യവംശി പാഡണിഞ്ഞാൽ, സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് 15-കാരന് സ്വന്തമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കെതിരായ ചരിത്രവിജയത്തിന് തൊട്ടുപിന്നാലെ അയർലൻഡ് കോച്ചിന്‍റെ രാജി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഹെൻറിച്ച് മലാൻ
'തോൽവിയുടെ പഴി മുഴുവൻ ശ്രേയസിന്‍റെ തലയിൽ കെട്ടിവെക്കും'; ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി