
കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കെ ഓണ്‍ലൈൻ വഴിയുള്ള പരിശീലത്തിന് ഇറങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം അംഗങ്ങളും. പരിമിതികൾ ഏറെയുണ്ടെങ്കിലും വരാനിരക്കുന്ന മത്സരങ്ങള്‍ക്ക് വേണ്ടി കഠിന പരിശീലനത്തിലാണിവര്‍. ഇത്തരത്തിൽ പരിശീലനം നടത്തുകയാണ് കൊച്ചി തോപ്പുംപടിയിൽ താമസിക്കുന്ന കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്യപ്റ്റനായ തനൂജ.
വൈകിട്ട് നാല് മണിയായാൽ തനൂജ ബാറ്റുമായി സമീപത്തെ മൈതാനത്തേക്കിറങ്ങും. വാട്‌സ്ആപ്പിൽ ലഭിക്കുന്ന കോച്ചിന്റെ നിര്‍ദേശം സസൂക്ഷ്മം കേള്‍ക്കും. പിന്നെ നേരം മയങ്ങും വരെ പരിശീലനം. കൂട്ടിന് സഹോദരൻ ജെഫിനുമുണ്ടാകും.
പരിശീലകയായ വിദ്യ വാട്സ്ആപ്പ് വഴി നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഓരോ ദിവസവും പരിശീലനം നടത്തുകയെന്ന് തനൂജ പറഞ്ഞു. പ്രധാനമായും വര്‍ക്കൗട്ടും ഫിറ്റ്നെസ് നിലനിര്‍ത്താനുള്ള കാര്യങ്ങളാണ് പിരിശീലനത്തില്‍ ഉള്‍പ്പെടുത്താറുള്ളത്.
ഇനി വരാനിരിക്കുന്ന ടൂര്‍ണമെൻറുകളിലേക്കുള്ള മുന്നൊരുക്കമാണിത്. തന്റെ വലിയ സ്വപ്നം കൈപ്പിടിയിലാക്കാനുള്ള കഠിന ശ്രമമാണിതെന്ന് തനൂജ പറയുന്നു. ഇന്ത്യന്‍ ടീമില്‍ എത്തണമെന്നും ഇന്ത്യക്കായി ലോകകപ്പ് കളിക്കണമെന്നതുമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും തനൂജ വ്യക്തമാക്കി.
തനൂജയെപ്പോലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന് ടീം അംഗങ്ങളും വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!