
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചാഹലിനെതിരെ ജാതീയ അധിക്ഷേപം നടത്തിയ മുന്‍താരം യുവരാജ് സിംഗിനെതിരെ പൊലീസ് പരാതി. ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് പരാതിക്കാരനെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലെ ഹിസാറിലുള്ള ഹാന്‍സിയിലാണ് യുവരാജിനെതിരെ പരാതി ലഭിച്ചത്. യുവരാജിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദളിത് സംഘടനകളും ഒരു വിഭാഗം ആരാധകരും രംഗത്തെത്തിയിരുന്നു.
ഏപ്രിലില്‍ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിടെയാണ് യുവരാജ് ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചത്. ഇരുവരും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം ലൈവിലെ വീഡിയോയില്‍ ചാഹലിനെ കളിയാക്കുന്ന ക്ലിപ്പ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടിക് ടോക് പ്രേമത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് യുവി വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ചാഹലിനെ കളിയാക്കാനായി യുവി ഉപയോഗിച്ചു എന്നാണ് ആരോപണം.
യുവരാജിന്റെ പരാമര്‍ശം തിരുത്താന്‍ ശ്രമിക്കാതിരുന്ന രോഹിത് ശര്‍മയ്ക്കെതിരെയും വിമര്‍ശനമുണ്ട്. യുവരാജിനെതിരെ പരാതി നല്‍കിയ രജത് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. വിവാദ പരാമര്‍ശത്തില്‍ യുവരാജിനെ അറസ്റ്റ് ചെയ്യണമെന്നും രജത് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, സംഭവം അന്വേഷിക്കാന്‍ ഡിഎസ്പിയെ ചുമതലപ്പെടുത്തിയതായി ഹാന്‍സി എസ്പി ലോകേന്ദ്ര സിംഗ് വ്യക്തമാക്കി.
അക്കാലത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; ദുരിതകാലത്തെ കുറിച്ച് പറഞ്ഞ് ഉത്തപ്പ
വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് 'യുവരാജ് മാഫി മാംഗോ' (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായത്. അര്‍ബുദത്തെ പോലും തോല്‍പ്പിച്ച യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോല്‍പ്പിക്കാന്‍ ഇനിയുമായിട്ടില്ലെന്നും ഏറെ പ്രിയപ്പെട്ട യുവരാജില്‍ നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!