രഞ്ജിയില്‍ കേരളം തരിപ്പണം; ഗുജറാത്തിന് ലീഡ്

Published : Dec 25, 2019, 05:05 PM IST
രഞ്ജിയില്‍ കേരളം തരിപ്പണം; ഗുജറാത്തിന് ലീഡ്

Synopsis

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ കേരളം തകര്‍ന്നു. ഒന്നാം ഇന്നിങ്‌സില്‍ ഗുജറാത്തിനെ 127 പുറത്താക്കിയ കേരളം മറുപടി ബാറ്റിങ്ങില്‍ 70ന് എല്ലാവരും പുറത്തായി.  

സൂററ്റ്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ കേരളം തകര്‍ന്നു. ഒന്നാം ഇന്നിങ്‌സില്‍ ഗുജറാത്തിനെ 127 പുറത്താക്കിയ കേരളം മറുപടി ബാറ്റിങ്ങില്‍ 70ന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സിന്റെ ലീഡാണ് ഗുജറാത്ത് നേടിയത്. റൂഷ് കലേറിയ നാല് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന്  മൂന്നും ചിന്തന്‍ ഗജ രണ്ടും സിദ്ധാര്‍ത്ഥ് ദേശായി ഒരു വിക്കറ്റും വീഴ്ത്തി.

26 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. പി രാഹുല്‍ 17 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം പോലും കാണാനായില്ല. അഞ്ച് താരങ്ങള്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. അഞ്ച് റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ജലജ് സക്‌സേന (0), സച്ചിന്‍ ബേബി (0), വിഷ്ണു വിനോദ് (8), മുഹമ്മദ് അസറുദ്ദീന്‍ (0), മോനിഷ് (6), ബേസില്‍ തമ്പി (0), കെ എം ആസിഫ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് തകര്‍ത്തത്. കെ എം ആസിഫ് രണ്ടും സന്ദീപ് വാര്യര്‍, മോനിഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കതന്‍ പട്ടേല്‍ (36), പിയൂഷ് ചാവ്‌ല (32) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. 

കേരള ടീം: സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, മുഹമ്മദ് അസറുദ്ദീന്‍, പി രാഹുല്‍, മോനിഷ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിന് അരങ്ങേറ്റം, സഞ്ജു സേഫ്, ജീവന്‍മരണപ്പോരിൽ ഇന്ത്യൻ ടീമില്‍ 3 മാറ്റങ്ങള്‍, അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ
വൈഭവ് അരങ്ങേറിയാല്‍ പുറത്താകുക സഞ്ജു?, അയർലൻഡിനെതിരെ ഇന്ത്യക്കിന്ന് ജീവൻമരണ പോരാട്ടം; തോറ്റാൽ പരമ്പര നഷ്ടം