5 വിക്കറ്റുമായി വിഘ്നേഷ് പുത്തൂർ; ഒമാനെതിരെ 66 റൺസിന്‍റെ വമ്പൻ വിജയവുമായി കേരളം

Published : Sep 29, 2026, 11:26 AM IST
Vignesh Puthur

Synopsis

31 റൺസെടുത്ത കൃഷ്ണപ്രസാദ് റണ്ണൗട്ടായെങ്കിലും മറുവശത്ത് ഗോവിന്ദ് ദേവ് പൈ ഉറച്ചുനിന്നു. 77 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കം 75 റൺസാണ് ഗോവിന്ദ് നേടിയത്.

തിരുവനന്തപുരം: വിഘ്നേഷ് പുത്തൂരിന്‍റെ അഞ്ച് വിക്കറ്റ് മികവിൽ ഒമാനെതിരെ 66 റൺസിന്‍റെ തകർപ്പൻ ജയം നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ 38.5 ഓവറിൽ 150 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗോവിന്ദ് ദേവ് പൈയും കൃഷ്ണപ്രസാദും ചേർന്ന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തു.

31 റൺസെടുത്ത കൃഷ്ണപ്രസാദ് റണ്ണൗട്ടായെങ്കിലും മറുവശത്ത് ഗോവിന്ദ് ദേവ് പൈ ഉറച്ചുനിന്നു. 77 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കം 75 റൺസാണ് ഗോവിന്ദ് നേടിയത്. എന്നാൽ ഗോവിന്ദ് പുറത്തായതിന് പിന്നാലെ കേരളത്തിന്‍റെ മധ്യനിര തകർന്നു. അർജുൻ (12), അബ്ദുൾ ബാസിദ് (0), കാർത്തിക് ബി നായർ (2) എന്നിവർ വേഗത്തിൽ പുറത്തായതോടെ കേരളം 6 വിക്കറ്റിന് 150 റൺസ് എന്ന നിലയിലേക്ക് വീണു. തുടർന്ന് തകർപ്പൻ അർധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന അഖിൽ സ്കറിയയാണ് (63 പന്തിൽ 59) കേരളത്തെ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒമാന് വേണ്ടി ഹസ്നെയ്ൻ അലി ഷാ നാലും അബ്ദുൾ ഖാൻ ഖാലിക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന് തുടക്കം മുതലേ കേരള ബൗളർമാർക്ക് മുന്നിൽ താളം കണ്ടെത്താനായില്ല. എസ്. കരൺ (39), വിനായക് ശുക്ല (33), ജതീന്ദർ സിങ് (28) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 139 റൺസെന്ന നിലയിലായിരുന്ന ഒമാൻ, അവസാന 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച 5 വിക്കറ്റുകളും നഷ്ടമായി തകരുകയായിരുന്നു. 7.5 ഓവറിൽ 37 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വിഘ്നേഷ് പുത്തൂരാണ് ഒമാൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ബിജു നാരായണൻ, കാർത്തിക് ബി. നായർ, അഖിൽ സ്കറിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി വിഘ്നേഷിന് മികച്ച പിന്തുണ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ക്വാർട്ടർ ഫൈനലുകളെല്ലാം മഴ കൊണ്ടുപോയി; സെമിയിൽ ഇന്ത്യയുടെ എതിരാളികളായി
'കാര്യവട്ടം കണ്ടത് കോലിയുടെ ആറാട്ട്, ഇനി രോഹിത്തിന്‍റെ ഊഴം'; ഹിറ്റ്‌മാനെക്കുറിച്ച് വൻ പ്രവചനവുമായി സദഗോപൻ രമേഷ്