ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്താൻ മലയാളി പയ്യൻ; ഇന്ത്യയുടെ അണ്ടര്‍ 19 ടീമിൽ ഇടംനേടി മുഹമ്മദ് ഇനാൻ

Published : May 22, 2025, 06:09 PM ISTUpdated : May 22, 2025, 06:11 PM IST
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്താൻ മലയാളി പയ്യൻ; ഇന്ത്യയുടെ അണ്ടര്‍ 19 ടീമിൽ ഇടംനേടി മുഹമ്മദ് ഇനാൻ

Synopsis

ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍-19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.  

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടം പിടിച്ചു. ജൂണ്‍ 24 മുതല്‍ ജൂലയ്‌ 23 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ അണ്ടര്‍-19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 

ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക ശക്തിയായത് മുഹമ്മദ് ഇനാന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം   പുറത്തെടുത്തത്‌. 5 ഏകദിനങ്ങളും രണ്ട് ചതുര്‍ ദിന മത്സരങ്ങളുമായാണ് ടൂര്‍ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്. 

ടീം അംഗങ്ങള്‍: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവൻഷി, വിഹാന്‍ മല്‍ഹോത്ര, മൌല്യരാജ് സിംഗ് ചൌവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു, ഹര്‍വന്‍ഷ് സിംഗ്, ആര്‍.എസ് അംബരീഷ്, കനിഷ്ക് ഹൌഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുദ്ധജിത് ഗുഹ, പ്രണവ് രാഗവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോള്‍ജീത് സിംഗ്

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍