കൂച്ച് ബെഹാര്‍ ട്രോഫി: സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തോല്‍വി

Published : Nov 26, 2025, 03:03 PM IST
KCA Cricket

Synopsis

19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്ര കേരളത്തെ എട്ട് വിക്കറ്റിന് തോല്പിച്ചു. ഒന്നാം ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. 

വയനാട്: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം. എട്ട് വിക്കറ്റിനാണ് സൗരാഷ്ട്ര കേരളത്തെ തോല്പിച്ചത്. 81 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഒരു വിക്കറ്റിന് എട്ട് റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര അനായാസം ലക്ഷ്യത്തിലെത്തി. 15 റണ്‍സെടുത്ത ഹിത് ബബേരിയ അമയ് മനോജിന്റെ പന്തില്‍ പുറത്തായെങ്കിലും രുദ്ര ലഖാനയും മയൂര്‍ റാഥോഡും ചേര്‍ന്ന് സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചു.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ രുദ്ര ലഖാന 43ഉം മയൂര്‍ റാഥോഡ് 24ഉം റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് മത്സരത്തില്‍ കേരളത്തിന് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്‌സില്‍ വെറും 110 റണ്‍സിന് ഓള്‍ ഔട്ടായ കേരളത്തിനെതിരെ സൗരാഷ്ട്ര 382 റണ്‍സാണ് നേടിയത്. 272 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 352 റണ്‍സെടുത്തു. 189 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മാനവ് കൃഷ്ണയുടെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന് കരുത്ത് പകര്‍ന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിന് വഴിയൊരുക്കി സൂര്യകുമാര്‍ യാദവ്, ലോകകപ്പിന് മുൻമ്പുള്ള അവസാന അങ്കത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും തിരുവനന്തപുരത്ത്
'ഇനിയും എത്ര അവസരങ്ങൾ വേണം'; സഞ്ജുവിനെതിരെ ചാഹലിന്‍റെ 'ഗൂഗ്ലി'; ഇഷാൻ കിഷൻ വരണമെന്ന് നിർദ്ദേശം